140 പഞ്ചായത്തുകളിൽ ജീവിതശൈലീ രോഗനിർണയം


രോഗനിർണയം ശൈലീ ആപ്ലിക്കേഷനിലൂടെ

തിരുവനന്തപുരം: സംസ്ഥാനത്തെ 140 പഞ്ചായത്തുകളിൽ ജീവിതശൈലീ രോഗനിർണയ പരിശോധന തുടങ്ങിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. അല്പം ശ്രദ്ധ, ആരോഗ്യം ഉറപ്പ്’ എന്ന പ്രചാരണത്തിന്റെ ഭാഗമായിട്ടാണ് പരിപാടി. ഇ-ഹെൽത്ത് വികസിപ്പിച്ചെടുത്ത ശൈലീ ആപ്ലിക്കേഷനിലൂടെയാണ് രോഗനിർണയം.

മുപ്പതുവയസ്സിനു മുകളിലുള്ളവരെ വീട്ടിൽപോയിക്കണ്ട് സൗജന്യ രോഗനിർണയവും ആവശ്യമുള്ളവർക്ക് ചികിത്സയും ലഭ്യമാക്കുന്നതാണ് പദ്ധതി. ആദ്യഘട്ടമായി 140 മണ്ഡലങ്ങളിലെയും ഓരോ പഞ്ചായത്തിലാണ് പദ്ധതി.

പദ്ധതി തുടങ്ങി രണ്ടാഴ്ചയ്ക്കുള്ളിൽ 74,628 പേരെ വീടുകളിലെത്തി പരിശോധിച്ചു. ഇതിൽ 18,424 പേർ ഏതെങ്കിലും ഒരു ഗുരുതരരോഗം വരാനുള്ള സാധ്യതാഗ്രൂപ്പിൽ വന്നിട്ടുണ്ട്. ഇവരെ വിദഗ്ധപരിശോധനയ്ക്കു വിധേയമാക്കി. 7870 പേർക്ക് രക്താതിമർദവും 6195 പേർക്ക് പ്രമേഹവും 2318 പേർക്ക് ഇവ രണ്ടും സ്ഥിരീകരിച്ചതായി കണ്ടെത്തി.

1200 പേരിൽ ക്ഷയം, 1042 പേരിൽ ഗർഭാശയകാൻസർ, 6039 പേരിൽ സ്തനാർബുദം, 434 പേരിൽ വദനാർബുദം എന്നീ രോഗലക്ഷണങ്ങൾ കണ്ടതിനാൽ കൂടുതൽ പരിശോധനയ്ക്കായി അയക്കും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..