ടി.എ.മജീദ് പുരസ്‌കാരം കാനം രാജേന്ദ്രന്


തിരുവനന്തപുരം: ടി.എ.മജീദ് സ്മാരക സൊസൈറ്റിയുടെ ഈ വർഷത്തെ ടി.എ.മജീദ് പുരസ്കാരത്തിന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അർഹനായി. പതിനായിരത്തൊന്ന് രൂപയുടേതാണ് പുരസ്കാരമെന്ന് സൊസൈറ്റി പ്രസിഡന്റ് മാങ്കോട് രാധാകൃഷ്ണൻ പത്രസമ്മേളനത്തിൽ അറിയിച്ചു.

ടി.എ.മജീദിന്റെ ചരമവാർഷിക ദിനമായ ചൊവ്വാഴ്ച രാവിലെ ഇടവയിൽ പുഷ്പാർച്ചനയും അനുസ്മരണ പരിപാടിയും നടക്കും. വ്യാഴാഴ്ച വൈകീട്ട് 4.30-ന് ജോയിന്റ് കൗൺസിൽ ഹാളിൽ നടക്കുന്ന ചടങ്ങിൽ മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ കാനത്തിന് പുരസ്കാരം സമ്മാനിക്കും. മന്ത്രി ജി.ആർ. അനിൽ അനുസ്മരണ പ്രഭാഷണം നടത്തും.

പത്രസമ്മേളനത്തിൽ സി.പി.ഐ. സംസ്ഥാന കൗൺസിൽ അംഗം മനോജ് ബി. ഇടമന, സൊസൈറ്റി സെക്രട്ടറി വി.മണിലാൽ എന്നിവരും പങ്കെടുത്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..