സർക്കാർ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നു- വി.മുരളീധരൻ


തിരുവനന്തപുരം: സംസ്ഥാന സർക്കാർ പോലീസിനെയും അന്വേഷണ ഏജൻസികളെയും രാഷ്ട്രീയ ലക്ഷ്യങ്ങൾക്കുവേണ്ടി ദുരുപയോഗപ്പെടുത്തുകയാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ.

പോലീസിനെ ഉപയോഗിച്ച് രാഷ്ട്രീയ പ്രതിയോഗികളെ വരുതിയിലാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. സീതാറാം യെച്ചൂരി ഇക്കാര്യത്തിൽ നയം വ്യക്തമാക്കണം. നഗ്നമായ അവകാശലംഘനമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും വി.മുരളീധരൻ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു.

എ.കെ.ജി. സെന്ററിലെത്തിയ എസ്.ഡി.പി.ഐ. നേതാക്കളുമായി എന്ത് ചർച്ചയാണ് നടത്തിയതെന്ന് സി.പി.എം. നേതാക്കൾ വിശദീകരിക്കണം. സത്യം വിളിച്ചുപറയാനുള്ള പി.സി.ജോർജിന്റെ നിലപാടുകളെ ബി.ജെ.പി. പിന്തുണയ്ക്കുമെന്നും മുരളീധരൻ പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..