എച്ച്.എൽ.എൽ: പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടും മറുപടിയില്ലെന്ന് മന്ത്രി രാജീവ്


തിരുവനന്തപുരം: സ്വകാര്യവത്കരിക്കാനൊരുങ്ങുന്ന ഹിന്ദുസ്ഥാൻ ലാറ്റക്സ് ഏറ്റെടുക്കാനുള്ള ലേലത്തിൽ പങ്കെടുപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തെഴുതിയിട്ടും മറുപടി ലഭിച്ചില്ലെന്ന് വ്യവസായമന്ത്രി പി. രാജീവ്. കടകംപള്ളി സുരേന്ദ്രൻ അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കലിന് മറുപടി നൽകുകയായിരുന്നു മന്ത്രി.

എച്ച്.എൽ.എലിനെ ലേലത്തിലൂടെ ഏറ്റെടുക്കാനുള്ള നടപടികൾക്ക് വ്യവസായ വികസന വകുപ്പിനെ ചുമതലപ്പെടുത്തി. അവർ ലേലത്തിൽ പങ്കെടുക്കാനായി ബിഡും സമർപ്പിച്ചു. തുടർന്നുള്ള അനുമതിക്ക് കേന്ദ്രത്തെ സമീപിച്ചെങ്കിലും സാങ്കേതികകാരണങ്ങൾ പറഞ്ഞ് തടഞ്ഞു. ഇക്കാര്യങ്ങൾ കാട്ടി മാർച്ചിൽ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചെങ്കിലും ഇനിയും മറുപടി ലഭിച്ചിട്ടില്ല -മന്ത്രി പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..