തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖനിർമാണം 2024 ഡിസംബറിൽ പൂർത്തീകരിക്കാമെന്ന നിർമാണകമ്പനിയുടെ നിർദേശം സർക്കാർ അംഗീകരിച്ചിട്ടില്ലെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ നിയമസഭയെ അറിയിച്ചു. 2023 ആദ്യം പ്രവർത്തനക്ഷമമാകുന്ന വിധത്തിൽ നിർമാണം തുടരാൻ സർക്കാർ ആവശ്യപ്പെട്ടതായി മന്ത്രി പറഞ്ഞു.
1800 മീറ്റർ പുലിമുട്ട് നിർമാണം പൂർത്തിയായി. കരിങ്കൽക്ഷാമമാണ് നിർമാണത്തിന് തടസ്സമായത്. തദ്ദേശീയമായി കരിങ്കല്ലെത്തിക്കുന്നതിന് മൂന്നു ക്വാറികൾക്ക് അനുമതി നൽകിയിട്ടുണ്ട്. അഞ്ചെണ്ണത്തിനുകൂടി അനുമതി നൽകുന്നത് പരിഗണനയിലാണ്. 13.36 ലക്ഷം ടൺ പാറ തമിഴ്നാട്ടിൽനിന്ന് എത്തിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..