ഭക്ഷ്യവിഷബാധ സ്‌കൂളിലെ ഭക്ഷണത്തിൽ നിന്നല്ല -മന്ത്രി


തിരുവനന്തപുരം: സ്കൂൾകുട്ടികൾക്ക് ഭക്ഷ്യവിഷബാധയുണ്ടായത് സ്കൂളിലെ ഉച്ചഭക്ഷണത്തിൽനിന്നാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി നിയമസഭയെ അറിയിച്ചു.

തിരുവനന്തപുരം, ആലപ്പുഴ, കാസർകോട് ജില്ലകളിലെ 96 കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. ഇതിന്റെ പശ്ചാത്തലത്തിൽ സ്കൂളുകളിൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ അരിയിൽ ചത്തപ്രാണികളും വൻപയറിൽ അന്യവസ്തുക്കളും വറ്റൽമുളകിൽ പൂപ്പൽബാധയും കുടിവെള്ളത്തിൽ ഇ കോളി ബാക്ടീരിയാ സാന്നിധ്യവും കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് നിലവാരമുള്ള ഉത്പന്നങ്ങൾ ഉപയോഗിക്കാൻ കർശനനിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി ഗുണനിലവാര രജിസ്റ്റർ തയ്യാറാക്കും. ഉച്ചഭക്ഷണം വിളമ്പുന്നതിനുമുമ്പ് അധ്യാപകരും സ്കൂൾ മാനേജിങ്‌ കമ്മിറ്റിയംഗങ്ങളും ഭക്ഷണം രുചിച്ചുനോക്കി രജിസ്റ്ററിൽ അഭിപ്രായം രേഖപ്പെടുത്തും.

പി.എസ്.സി. പട്ടികയിൽനിന്നും നിയമനം പുരോഗമിക്കുകയാണ്. ലിസ്റ്റില്ലാത്ത തസ്തികകളിൽ ദിവസവേതനക്കാരെ നിയമിക്കും. കോവിഡ് പശ്ചാത്തലത്തിൽ സ്കൂൾ തുറക്കാത്തതിനാൽ ഏർപ്പെടുത്തിയ ക്രമീകരണങ്ങൾക്ക് വിരുദ്ധമായി എയ്ഡഡ് മേഖലയിൽ നടന്നിട്ടുള്ള നിയമനങ്ങൾ അംഗീകരിക്കില്ലെന്നും മന്ത്രി അറിയിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..