തിരുവനന്തപുരം: കേരളത്തിൽ പഠിക്കാൻ വിദേശവിദ്യാർഥികളെ ആകർഷിക്കുന്ന വിധത്തിൽ ഉന്നതവിദ്യാഭ്യാസമേഖലയിൽ മാറ്റം വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. കോളേജുകളിലും സർവകലാശാലകളിലും പശ്ചാത്തല സൗകര്യങ്ങൾ വർധിപ്പിച്ചും കോഴ്സുകളുടെ ഘടന മാറ്റിയും ഉന്നതവിദ്യാഭ്യാസരംഗത്തെ മാറ്റണം. ഇതിനായി വലിയ തുക ചെലവഴിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എൽദോസ് കുന്നപ്പിള്ളിയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളെ മികവിന്റെ കേന്ദ്രമാക്കുമെന്ന് മന്ത്രി ആർ. ബിന്ദുവും പറഞ്ഞു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..