11 സ്‌കൂളുകൾക്ക് മിക്‌സഡ് പദവി


തിരുവനന്തപുരം: സർക്കാർ അധികാരത്തിൽ വന്നശേഷം 11 ബോയ്‌സ്, ഗേൾസ് ഹൈസ്‌കൂളുകൾ മിക്‌സഡ് സ്‌കൂളുകളാക്കിയതായി മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.

കോഴിക്കോട് മടപ്പള്ളി ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്., ചാലപ്പുറം ഗവൺമെന്റ് ഗണപത് ബോയ്‌സ് ഹൈസ്‌കൂൾ, കൊയിലാണ്ടി ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ, ബാലുശ്ശേരി ജി.ജി.എച്ച്‌.എസ്.എസ്. ആൻഡ് ബോയ്‌സ് ഇന്റഗ്രേഷൻ, കണ്ണൂർ തലശ്ശേരി സെന്റ് ജോസഫ് എച്ച്‌.എസ്.എസ്.(എച്ച്.എസ്. വിഭാഗം), പയ്യന്നൂർ എ.കെ.എ.എസ്.ജി.വി.എച്ച്.എസ്.എസ്., തൃശ്ശൂർ ചാലക്കുടി ജി.ജി.എച്ച്.എസ്.എസ്., ജി.വി.എച്ച്.എസ്.എസ്., എറണാകുളം ജി.ബി.എച്ച്.എസ്.എസ്. നോർത്ത് പറവൂർ, എസ്.ആർ.വി.(ഡി)യു.പി.എസ്., പത്തനംതിട്ട ബാലികാമഠം എച്ച്.എസ്.എസ്. തിരുമൂലപുരം എന്നീ സ്‌കൂളുകളാണ് മിക്‌സഡ് സ്‌കൂളുകളാക്കിയത്.

സ്‌കൂൾ അധികൃതരും പി.ടി.എ.യും തദ്ദേശഭരണ സ്ഥാപനവും സംയുക്തമായി തീരുമാനമെടുത്ത് ആവശ്യപ്പെട്ടാൽ സ്‌കൂളുകൾക്ക് മിക്‌സഡ് സ്‌കൂൾ അംഗീകാരം നൽകുമെന്ന് മന്ത്രി അറിയിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..