സമാധാനം ഉറപ്പാക്കണം: കാസർകോട് എം.എൽ.എ.മാർ മുഖ്യമന്ത്രിയെ കണ്ടു


തിരുവനന്തപുരം: കാസർകോട് ജില്ലയിൽ ക്രമസമാധാനം ഉറപ്പാക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് ജില്ലയിൽനിന്നുള്ള എം.എൽ.എ.മാർ മുഖ്യമന്ത്രിയെ കണ്ടു. വർധിച്ചുവരുന്ന ആക്രമണങ്ങളും മയക്കുമരുന്നു കച്ചവടവും ജില്ലയിൽ ഭീകരാന്തരീക്ഷത്തിനു വിത്തുപാകുകയാണെന്ന് എം.എൽ.എ.മാർ പറഞ്ഞു.

ജനങ്ങൾ ഭയവിഹ്വലരായി കഴിയുകയാണ്. അധോലോക സംഘത്തിന്റെ മനുഷ്യത്വരഹിതവും ക്രൂരവുമായ പൈശാചിക കുറ്റകൃത്യങ്ങളെ ഓർമ്മിപ്പിക്കുന്ന കൊലകൾ നടക്കുന്ന നാടായി കാസർകോട് ജില്ല മാറിക്കൊണ്ടിരിക്കുന്നു. ഇതിനെതിരായി ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് അവർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

അധോലോക ക്വട്ടേഷൻ സംഘങ്ങളെ അമർച്ചചെയ്യാൻ ജില്ലയിൽ പ്രത്യേക പോലീസ് സംവിധാനം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായി എം.എൽ.എ.മാർ അറിയിച്ചു.

ഇ.ചന്ദ്രശേഖരൻ, എൻ.എ.നെല്ലിക്കുന്ന്, സി.എച്ച്.കുഞ്ഞമ്പു, എം.രാജഗോപാൽ, എ.കെ.എം.അഷ്‌റഫ് എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ടത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..