തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധിചിത്രം തകർത്ത സംഭവത്തിൽ എസ്.എഫ്.ഐ.ക്കാരെ മഹത്വവത്കരിക്കുന്ന റിപ്പോർട്ടാണ് പോലീസ് നൽകിയതെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരൻ ആരോപിച്ചു. എസ്.എഫ്.ഐ.ക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് തുടക്കം മുതൽ മുഖ്യമന്ത്രിയും സി.പി.എമ്മും സ്വീകരിച്ചത്. അക്രമത്തെ പരസ്യമായി തള്ളിപ്പറയാൻ നിർബന്ധിതനായെങ്കിലും ഗാന്ധിചിത്രം ഉയർത്തിക്കാട്ടി മുഖ്യമന്ത്രി എസ്.എഫ്.ഐ.ക്കാരെ ന്യായീകരിച്ചിരുന്നു. രാഹുൽഗാന്ധിയുടെ ഓഫീസ് ആക്രമിച്ചപ്പോൾ കൈയുംകെട്ടി നോക്കിനിന്ന പോലീസാണ് എസ്.എഫ്.ഐ.ക്കാരെ വെള്ളപൂശിയ റിപ്പോർട്ട് തയ്യാറാക്കിയത്- സുധാകരൻ കുറ്റപ്പെടുത്തി.
അക്രമം നടന്ന് 4.45 വരെ അക്രമികൾ ഓഫീസിനും ചുറ്റും ഉണ്ടായിരുന്നതായി ദൃക്സാക്ഷികൾത്തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇതൊന്നും പരിശോധിക്കാതെ ഉന്നതങ്ങളിലെ നിർദേശാനുസരണം പോലീസ് തയ്യാറാക്കിയ തിരക്കഥയാണ് ഗാന്ധിചിത്രം തകർത്തതുമായി ബന്ധപ്പെട്ട റിപ്പോർട്ടിലുള്ളത്. ഓഫീസ് അക്രമിക്കാനെത്തിയവരെ തോളിൽത്തട്ടി പ്രോത്സാഹിപ്പിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ഗാന്ധിചിത്രം തകർക്കപ്പെട്ടതിൽ പോലീസിലെ ചിലരുടെയെങ്കിലും സഹായമോ പങ്കോ ഉണ്ടോയെന്ന് സംശയിക്കേണ്ടിരിക്കുന്നു- സുധാകരൻ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..