സർക്കാർ സേവനങ്ങൾക്ക് ഇനി ഓൺലൈനിൽ ഫീസ് അടയ്ക്കാം


തിരുവനന്തപുരം: സർക്കാർ സേവനങ്ങൾക്ക് ഇനി ഓൺലൈനിൽ പണമടയ്്ക്കാം. രസീത് നൽകി പണം സ്വീകരിക്കുന്ന സംവിധാനത്തിനു പകരം മൊബൈൽവാലറ്റുകൾ ഉൾപ്പെടെയുള്ള ഓൺലൈൻ സംവിധാനങ്ങളിലൂടെ പണമടയ്ക്കാനാകും. നിലവിലുള്ള ടി.ആർ.5 ഫോമാണ് അപ്രസക്തമാകുന്നത്. സർക്കാർ സേവനങ്ങൾ ഡിജിറ്റലാകുന്നതിന്റെ ഭാഗമായിട്ടാണ് ട്രഷറി വകുപ്പ് പുതിയ സംവിധാനം ഒരുക്കിയത്.

സർക്കാർ ജീവനക്കാർക്ക് അവരുടെ മൊബൈൽ ഫോണിലൂടെയും പണം സ്വീകരിക്കാനാകും. ജീവനക്കാരുടെ ശമ്പളവിതരണ സംവിധാനമായ സ്പാർക്കുമായി ബന്ധിപ്പിച്ചാണ് ഇ.ടി.ആർ. 5 പ്രവർത്തിക്കുന്നത്. ജീവനക്കാർ സ്വീകരിക്കുന്ന തുക കൃത്യമായി സർക്കാർ ട്രഷറി അക്കൗണ്ടിലെത്തും. മേലുദ്യോഗസ്ഥർക്ക് ഇത് പരിശോധിക്കാനാകും. പണമടയ്ക്കുന്നയാൾക്ക് ഓൺലൈൻ രസീത് ലഭിക്കും. പണമിടപാടിലെ സങ്കീർണതകളും ക്രമക്കേടുകളും പുതിയ സംവിധാനത്തിൽ ഒഴിവാക്കാനാകും. ജൂൺ മുതൽ പുതിയ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയിരുന്നു. പോരായ്മകൾ പരിഹരിച്ച് പൂർണസജ്ജമായതിനെത്തുടർന്നാണ് പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പാക്കുന്നത്.

മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. മന്ത്രി ആന്റണി രാജു അധ്യക്ഷനായി. ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാർ ഇ.ടി.ആർ. 5 ഏറ്റുവാങ്ങി. ട്രഷറി ഡയറക്ടർ വി.സാജൻ, എൻ.ഐ.സി. സ്റ്റേറ്റ് ഇൻഫർമാറ്റിക് സീനിയർ ടെക്‌നിക്കൽ ഡയറക്ടർ അജിത്ത് സുബ്രാനന്ദൻ, ട്രഷറി ജോയന്റ് ഡയറക്ടർ ജിജു പ്രജിത്ത് എന്നിവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..