രാഷ്ട്രീയ പ്രതിയോഗികൾക്കെതിരേ പോലീസിനെ ഉപയോഗിക്കുന്നു- വി.മുരളീധരൻ


തിരുവനന്തപുരം: രാഷ്ട്രീയ പ്രതിയോഗികളെ വരുതിയിൽ നിർത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ പോലീസിനെ ദുരുപയോഗം ചെയ്യുന്നുവെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ ആരോപിച്ചു. രാഷ്ട്രീയലക്ഷ്യം വെച്ചുള്ള പോലീസ് വേട്ടയ്ക്കാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. മുഖ്യമന്ത്രിക്ക് എതിരായി മൊഴി നൽകിയതിന് ഗൂഢാലോചന കേസ് എടുക്കുന്നതും മുഖ്യമന്ത്രിക്ക് എതിരായി നിലപാട് എടുത്തതിന് പൊതുപ്രവർത്തകർക്ക് എതിരെ ബലാത്സംഗത്തിന് കേസ് എടുക്കുന്നതും കണ്ടു. എ.കെ.ജി. സെന്റർ ആക്രമിച്ചവരെ കണ്ടെത്താൻ കഴിയാതെ പകരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടവരെ പിടികൂടുന്നത് എന്ത് ന്യായമാണെന്നും വി.മുരളീധരൻ ചോദിച്ചു.

സൈബർ സ്‌പേസിൽ അഭിപ്രായ സ്വാതന്ത്ര്യം പിടിച്ചുകെട്ടാൻ നിയമഭേദഗതി ആലോചിച്ച സർക്കാർ സ്ത്രീസമരങ്ങളെ പോലും പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുകയാണ്. അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതിന് എതിരേ നിരന്തരം സംസാരിക്കുന്ന സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സംസ്ഥാനത്ത് നടക്കുന്നത് കൂടി കാണണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..