തിരുവനന്തപുരം: ദേശീയ ധീരതാ പുരസ്കാരങ്ങൾ നേടിയ കുട്ടികളെ ശിശുക്ഷേമസമിതിയുടെ നേതൃത്വത്തിൽ ആദരിച്ചു. മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.
2020-ലെ ദേശീയ ധീരതാ പുരസ്കാരം നേടിയ ഉമർ മുക്താർ(മലപ്പുറം, സ്പെഷ്യൽ അവാർഡ്), ജയകൃഷ്ണൻ ബാബു(വയനാട്), മുഹമ്മദ് ഹംറാസ് കെ.(മലപ്പുറം) എന്നിവരെയാണ് മന്ത്രിയുടെ നേതൃത്വത്തിൽ ആദരിച്ചത്. ഒപ്പം 2021-ൽ ഏകലവ്യ, അഭിമന്യു അവാർഡുകൾ നേടിയ ശിവകൃഷ്ണൻ കെ.എൻ.(വയനാട്), ശീതൾ ശശി കെ.(കണ്ണൂർ), ഋതുജിത് എൻ.(മലപ്പുറം), ഏയ്ഞ്ചൽമരിയ ജോൺ(തൃശ്ശൂർ), ഷാനിസ് അബ്ദുള്ള ടി.എൻ.(കോഴിക്കോട്) എന്നിവരെയും ആദരിച്ചു. ശിശുക്ഷേമസമിതി നടത്തിയ സാഹിത്യരചനാ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ മന്ത്രി വിതരണംചെയ്തു. ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി ഷിജൂഖാൻ, ട്രഷറർ ആർ.രാജു, എക്സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങളായ ഒ.എം.ബാലകൃഷ്ണൻ, എം.കെ.പശുപതി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജാഫർഖാൻ, സെക്രട്ടറി ജയപാലൻ തുടങ്ങിയവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..