തിരുവനന്തപുരം: ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഒാഫ് ഇന്ത്യ ഏർപ്പെടുത്തിയ മികച്ച മലയാള സിനിമയ്ക്കുള്ള കഴിഞ്ഞ മൂന്നു വർഷങ്ങളിലെ ജോൺ എബ്രഹാം പുരസ്കാരം പ്രഖ്യാപിച്ചു.
മനോജ് കാന സംവിധാനം ചെയ്ത ’കഞ്ചിര’യാണ് 2019-ലെ മികച്ച ചിത്രം. ഡോൺ പാലത്തറ സംവിധാനം ചെയ്ത ’1956 മധ്യതിരുവിതാംകൂർ’ 2020-ലെ അവാർഡിന് അർഹമായി. 2021-െല മികച്ച ചിത്രത്തിനുള്ള പുരസ്കാരം ഷെറി ഗോവിന്ദനും ടി.ദീപേഷും ചേർന്ന് സംവിധാനം ചെയ്ത ’അവനോവിലോന’യ്ക്കാണ്.
പ്രശസ്ത സംവിധായകൻ ഗിരീഷ് കാസറവള്ളി ചെയർമാനായ ജൂറിയാണ് അവാർഡുകൾ നിശ്ചയിച്ചത്. 50000 രൂപയും ശില്പവുമടങ്ങിയതാണ് പുരസ്കാരം. 31-ന് കോഴിക്കോട്ട് നടക്കുന്ന ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..