തിരുവനന്തപുരം: എ.കെ.ജി. സെൻർ ആക്രമിക്കപ്പെട്ടത് അപലപനീയമാണെന്ന് പറഞ്ഞ കെ.കെ. രമ, സി.പി.എം. പ്രതിസന്ധിയിലാകുമ്പോഴെല്ലാം ഇത്തരം അക്രമങ്ങൾ നടക്കാറുണ്ടെന്ന് കുറ്റപ്പെടുത്തി. അക്രമം നടന്നിട്ട് നാലുദിവസമായിട്ടും പ്രതിയെ പിടികൂടാനായിട്ടില്ല. അതിനാൽ എസ്.എഫ്.ഐ.ക്കാർ വാഴ വെക്കേണ്ടത് ആഭ്യന്തരമന്ത്രിയുടെ സീറ്റിലാണെന്ന് രമ നിയമസഭയിൽ പറഞ്ഞു.
സി.പി.എം. പറയുന്നതിൽ വിശ്വാസ്യതയില്ലാതായിരിക്കുന്നുവെന്ന് കെ.പി.എ.മജീദ് പറഞ്ഞു. അനൂപ് ജേക്കബ്, റോജി എം.ജോൺ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
ആവശ്യമുള്ളപ്പോൾ ഗാന്ധിയെ ഉപയോഗിക്കുന്ന അവസരാവാദികളാണ് കോൺഗ്രസുകാർ- എം.എം.മണി
: അന്വേഷിച്ചുമാത്രം പ്രതിയെ പിടികൂടുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് എം.എം.മണി പറഞ്ഞു. തന്നെ 46 ദിവസം ജയിലിൽ കിടത്തിയും ആറുമാസം ഇടുക്കിയിൽ പ്രവേശിപ്പിക്കാതെയും ഇരുന്നത് ശ്രീകൃഷ്ണന്റെ നിറവും സ്വഭാവവുമുള്ള തിരുവഞ്ചൂർ രാധാകൃഷ്ണൻ ആഭ്യന്തരമന്ത്രിയായിരുന്നപ്പോഴാണ്. എ.കെ.ജി. സെന്റർ ആക്രമണത്തിൽ കോൺഗ്രസിനെ ഞങ്ങൾ സംശയിക്കുന്നുണ്ടെന്നും മണി പറഞ്ഞു.
സഭയിൽ ഇത്തരമൊരു ചർച്ചയ്ക്ക് നോട്ടീസ് നൽകിയപ്പോൾ ആ സംശയം കൂടുതൽ ബലപ്പെട്ടു. കോഴികട്ടവന്റെ തലയിൽ പൂട തപ്പുന്നതുപോലെയാണ് വിഷ്ണുനാഥ് പ്രമേയം അവതരിപ്പിച്ചത്.
ബോംബുണ്ടാക്കാനും അക്രമം നടത്താനും അറിയാമെന്ന് സുധാകരൻ പറഞ്ഞിട്ടുണ്ടെന്ന് പി.എസ്.സുപാൽ പറഞ്ഞു. അതിന്റെ ബാക്കി പത്രമാണ് എ.കെ.ജി.സെന്ററിന് നേരെയുണ്ടായ അക്രമം- സുപാൽ പറഞ്ഞു. ഡോ.എം.ജയരാജ്, കെ.വി.സുമേഷ്, കോവൂർ കുഞ്ഞുമോൻ, കടകംപള്ളി സുരേന്ദ്രൻ എന്നിവരും ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..