തിരുവനന്തപുരം: എ.കെ.ജി. സെന്ററിനു നേരെ നടന്നത് ഭീകരാക്രമണമാണെന്നും എ.കെ.ജി. സെന്റര്‍ കുലുങ്ങിപ്പോയെന്നുമുള്ള സി.പി.എം. നേതാക്കളുടെ പരാമര്‍ശങ്ങളെ പരിഹസിച്ച് പി.സി. വിഷ്ണുനാഥ് എം.എൽ.എ.
ലോകത്തെ ആദ്യ നാനോ ഭീകരാക്രമണമാണ് നടന്നത്. അടുത്തുള്ള കടലാസും കരിയിലയും കത്താതെ, മൂന്ന് കല്ലിന്‍കഷണങ്ങളെ മാത്രം ലക്ഷ്യമിട്ട് നടത്തിയ ഭീകരാക്രമണമാണിത്. ഇതിന്റെ രഹസ്യംതേടി ലോകത്തെ ഭീകരപ്രവര്ത്തനത്തെക്കുറിച്ചു പരിശോധിക്കുന്നവര്‍ ഇ.പി. ജയരാജനെ കാണാന്‍ വരുമെന്ന് വിഷ്ണു പറഞ്ഞു.
സംഭവം നടന്ന് അഞ്ചുമിനിറ്റിനകം സ്ഥലത്തെത്തിയ എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജന് കോണ്‍ഗ്രസാണ് ഇതിനുപിന്നിലെന്ന് ആരോപിച്ചത് എങ്ങനെയാണെന്ന് വിഷ്ണുനാഥ് ചോദിച്ചു.
കെ.പി.സി.സി. ആസ്ഥാനം മുതല്‍ ഒട്ടേറെ കോണ്‍ഗ്രസ് ഓഫീസുകളും സ്തൂപങ്ങളും ഗാന്ധിപ്രതിമകളും തകര്‍ത്തത് പോലീസ് നോക്കി നില്‍ക്കെയായിരുന്നു. പോലീസിന്റെ നിഷ്ക്രിയത്വത്തെക്കാള്‍ രാഷ്ട്രീയവത്കരണമാണ് അപകടകരമെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..