തിരുവനന്തപുരം: കേരള എൻജിനിയറിങ്, ഫാർമസി പ്രവേശന പരീക്ഷ (കീം-2022) 346 പരീക്ഷ കേന്ദ്രങ്ങളിലായി നടന്നു. കേരളത്തിലെ 343 പരീക്ഷാകേന്ദ്രങ്ങളിലും ഡൽഹി, മുംബൈ, ദുബായ് എന്നീ കേന്ദ്രങ്ങളിലുമായാണ് പരീക്ഷ നടത്തിയത്. പേപ്പർ ഒന്ന് (ഫിസിക്സ്, കെമിസ്ട്രി) 1,02,066 പേർ എഴുതി. 1,22,039 പേരാണ് രജിസ്റ്റർചെയ്തിരുന്നത്. പേപ്പർ രണ്ടിന് (കണക്ക്) അപേക്ഷിച്ച 93,232 പരീക്ഷാർഥികളിൽ 75,784 പേർ പരീക്ഷയ്ക്ക് ഹാജരായി.
ഫിസിക്സ്, കെമിസ്ട്രി ഒന്നാം പേപ്പർ എളുപ്പമായിരുന്നതായി വിദ്യാർഥികൾ പറഞ്ഞു. മാത്തമാറ്റിക്സ് രണ്ടാംപേപ്പർ അല്പം കടുത്തെന്നും വിദ്യാർഥികൾ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..