അനധികൃത ഭൂമി പിടിച്ചെടുത്ത് വിതരണം ചെയ്യും -മന്ത്രി കെ. രാജൻ


തിരുവനന്തപുരം: വ്യക്തികൾ അനധികൃതമായി കൈവശംവെച്ചിട്ടുള്ള ഭൂമി പിടിച്ചെടുത്ത് ഭൂരഹിതർക്ക് വിതരണം ചെയ്യുമെന്ന് മന്ത്രി കെ. രാജൻ. യുണീക് തണ്ടപ്പേർ നടപ്പാക്കിയത് അനധികൃത ഭൂമി കണ്ടെത്താൻ സഹായകമാകും. നിയമസഭയിൽ ധനാഭ്യർഥനയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

മലയോര, ആദിവാസി മേഖലകളിൽ പട്ടയം വിതരണം ചെയ്യാൻ പ്രത്യേക മിഷൻ രൂപവത്‌കരിക്കും. കഴിഞ്ഞവർഷം 54,535 പട്ടയങ്ങൾ വിതരണം ചെയ്തു. 200 വില്ലേജുകളിൽ ഡിജിറ്റൽ സർവേ ഉടൻ തുടങ്ങും.

ഭൂമി രജിസ്‌ട്രേഷനും പോക്കുവരവിനും ഏകീകൃത പോർട്ടൽ

: ഭൂമിയുടെ ഉടമസ്ഥാവകാശ കൈമാറ്റം ലളിതമാക്കാൻ രജിസ്‌ട്രേഷൻ, റവന്യൂ, സർവേവകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് ‘എന്റെ ഭൂമി’ എന്ന പേരിൽ ഏകീകൃത പോർട്ടൽ നിലവിൽവരുമെന്ന് മന്ത്രി കെ. രാജൻ നിയമസഭയെ അറിയിച്ചു. മൂന്നുവകുപ്പുകളുടെയും സോഫ്റ്റ്‌വേറുകൾ ഏകോപിപ്പിക്കും. നടപടിക്രമങ്ങളിലെ സങ്കീർണത പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് പുതിയ സംവിധാനത്തിലൂടെ പരിഹരിക്കാനാകും.

പട്ടയഭൂമി ഇതരആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ പട്ടയം റദ്ദാക്കും. കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതരിൽനിന്നും സഹായധനത്തിനായി 66,509 അപേക്ഷകൾ ലഭിച്ചു. ഇതിൽ 62,536 പേർക്ക് സഹായധനം നൽകി -മന്ത്രി അറിയിച്ചു.

ജി.എസ്. ജയലാൽ, പി.എസ്. സുപാൽ, ടൈസൺമാസ്റ്റർ, സി.കെ. ആശ, നജീബ് കാന്തപുരം, മുരളി പെരുന്നെല്ലി, മാണി സി. കാപ്പൻ, ടി.ഐ. മധുസൂദനൻ എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..