തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് മെഡിക്കൽ കോളേജുകളിൽ ട്രോമാകെയർ സംവിധാനം ശക്തിപ്പെടുത്തുന്നതിന് 80 ലക്ഷം രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്.
കോട്ടയം മെഡിക്കൽ കോളേജ് 40 ലക്ഷം രൂപ, എറണാകുളം മെഡിക്കൽ കോളേജ് 20 ലക്ഷം രൂപ, മഞ്ചേരി മെഡിക്കൽ കോളേജ് 20 ലക്ഷം രൂപ എന്നിങ്ങനെയാണ് തുക അനുവദിച്ചത്.
രണ്ട് ഓർത്തോ ടേബിൾ ഇലക്ട്രിക് 10 ലക്ഷം, ട്രോമ ഓപ്പറേഷൻ തിേയറ്ററിലെ ഓർത്തോപീഡിക്, സർജിക്കൽ ഉപകരണങ്ങൾക്ക് 3.75 ലക്ഷം, അത്യാഹിത വിഭാഗത്തിലെ സ്ലിറ്റ് ലാംബ് 2.90 ലക്ഷം, അൾട്രാ സൗണ്ട് എക്കോ പ്രോബ് 10 ലക്ഷം, ലാപ്രോസ്കോപ്പിക് ഉപകരണങ്ങൾ 4 ലക്ഷം എന്നിവ സജ്ജമാക്കാനാണ് കോട്ടയം മെഡിക്കൽ കോളേജിനു തുക അനുവദിച്ചത്.
പേഷ്യന്റ് വാമർ, ഫ്ളൂയിഡ് വാമർ 2.30 ലക്ഷം, മൾട്ടിപാരാമീറ്റർ മോണിറ്റർ 6.40 ലക്ഷം, രണ്ട് ഡിഫിബ്രിലേറ്റർ 5.60 ലക്ഷം, രണ്ട് ഫീറ്റൽ മോണിറ്റർ 1.60 ലക്ഷം എന്നിങ്ങനെയാണ് എറണാകുളം മെഡിക്കൽ കോളേജിന് തുക അനുവദിച്ചത്.
മൂന്ന് ഐ.സി.യു. കോട്ട് 4.50 ലക്ഷം, ഡിഫിബ്രിലേറ്റർ വിത്ത് കാർഡിയാക് മോണിറ്റർ 2.88 ലക്ഷം, എട്ട് മൾട്ടി മോണിറ്റർ 5.52 ലക്ഷം തുടങ്ങിയവയ്ക്കാണ് മഞ്ചേരി മെഡിക്കൽ കോളേജിനു തുകയനുവദിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..