എസ്.ഡി.പി.ഐ.യുമായി സി.പി.എം. കൂടിക്കാഴ്ച നടത്തിയിട്ടില്ല -മുഖ്യമന്ത്രി


തിരുവനന്തപുരം: എസ്.ഡി.പി.ഐ. സംഘവുമായി സി.പി.എം. നേതാക്കൾ കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയകക്ഷികളുമായി ഒരു കൂടിക്കാഴ്ചയും പാർട്ടി ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.

ബോംബാക്രമണത്തിനുശേഷം എസ്.ഡി.പി.ഐ. സംഘം എ.കെ.ജി. സെന്റർ സന്ദർശിച്ചെന്ന വാർത്ത ശരിയല്ല. ഏഴംഗസംഘം ജൂലായ് ഒന്നിന്‌ വന്നിരുന്നു. എന്നാൽ, കൂടിക്കാഴ്ചയ്ക്ക്‌ താത്‌പര്യമില്ലെന്നുപറഞ്ഞ് മടക്കിയയച്ചു. അവർ പുറത്തിറങ്ങി ഫോട്ടോയെടുത്ത് അത്‌ പ്രചരിപ്പിച്ചു. അത്‌ ഗൂഢലക്ഷ്യത്തോടെയാണ്. ആർക്കും വരാവുന്ന ഒരു സ്ഥലമാണ് എ.കെ.ജി. സെന്റർ. എന്നാൽ, ഇതുപോലുള്ളവരെ പ്രവേശിപ്പിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

എസ്.ഡി.പി.ഐ.യുടെ ഏഴംഗസംഘത്തെ കൂടിക്കാഴ്ചയ്ക്കു താത്‌പര്യമില്ലെന്നറിയിച്ച്‌ മടക്കിവിടുകയാണ്‌ ചെയ്തതെന്ന് എ.കെ.ജി. സെന്റർ വാർത്താക്കുറിപ്പുമിറക്കി. താഴത്തെനിലയിലെ സെക്യൂരിറ്റിയുടെ അടുത്തുവന്നു. താത്‌പര്യമില്ലെന്നറിയിച്ചിട്ടും അഞ്ചു മിനിറ്റിലേറെ അവർ കാത്തിരുന്നു. നേതാക്കളെ കാണാനാവില്ലെന്ന കർശനനിലപാടെടുത്തതോടെ മടങ്ങിയെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..