സംവാദത്തിന് വെല്ലുവിളിച്ച് മാത്യു കുഴൽനാടൻ


തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ കമ്പനിയെപ്പറ്റി നടത്തിയ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നെന്ന് മാത്യു കുഴൽനാൻ. ഇക്കാര്യത്തിൽ സംവാദത്തിന് ഭരണപക്ഷത്തെ അദ്ദേഹം വെല്ലുവിളിച്ചു. മാന്യമായ സംവാദത്തിന് തയ്യാറുണ്ടെങ്കിൽ പറയുന്ന സ്ഥലത്തും സമയത്തും താൻ എത്താമെന്ന് അദ്ദേഹം ഭരണപക്ഷത്തോട് പറഞ്ഞു.

തിങ്കളാഴ്ച നിയമസഭയിൽ ധനാഭ്യർഥന ചർച്ചയ്ക്കിടെയാണ് കുഴൽനാടൻ വീണ്ടും ഇക്കാര്യം ഉന്നയിച്ചത്.

കുഴൽനാടന്റെ പരാമർശം സഭയിൽ ബഹളത്തിന് കാരണമായി. പ്രസംഗത്തിന്റെ ഒരു ഭാഗം സഭാ ടി.വി. സംപ്രേഷണം ചെയ്യാത്തതിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതിഷേധിച്ചു. എന്നാൽ, തുടർന്ന് തോട്ടത്തിൽ രവീന്ദ്രൻ പ്രസംഗിച്ചതും സഭാ ടി.വി. അന്നേരം സംപ്രേഷണം ചെയ്തിരുന്നില്ല. അടിയന്തരപ്രമേയത്തിന്റെ ലൈവ് സംപ്രേഷണത്തിലേക്ക്‌ കടന്നപ്പോഴുണ്ടായ സാങ്കേതികതടസ്സമാണ് കാരണം. ഈ ദൃശ്യങ്ങൾ പിന്നീട് ലഭ്യമാകുമെന്നും നിയമസഭാ അധികൃതർ വിശദീകരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..