തിരുവനന്തപുരം: തുടർച്ചയായ മൂന്നാംമാസവും കെ.എസ്.ആർ.ടി.സി. ശമ്പളമുടക്കത്തിലേക്ക്. എല്ലാമാസവും അഞ്ചിനാണ് ശമ്പളം നൽകേണ്ടത്. ഇതുപ്രകാരം ചൊവ്വാഴ്ച രാത്രിയെങ്കിലും ശമ്പളം നൽകണം. ജൂണിലെ ശമ്പളത്തിന് കുറഞ്ഞത് 85 കോടിരൂപയെങ്കിലും വേണം. എന്നാൽ, സ്ഥാപനത്തിന്റെ അക്കൗണ്ട് കാലിയാണ്. ഡീസലിന് പണമടയ്ക്കുന്നത് നിർത്തിവെച്ചാണ് മേയിലെ ശമ്പളം കഷ്ടിച്ച് കൊടുത്തുതീർത്തത്. അഞ്ചുതവണയായിട്ടായിരുന്നു ശമ്പളവിതരണം.
പതിവ് സർക്കാർസഹായമായ 30 കോടി ഇത്തവണ കിട്ടിയിട്ടില്ല. ശമ്പളം എങ്ങനെ കൊടുക്കും എന്നതിനെക്കുറിച്ച് മാനേജ്മെൻിന് യാതൊരു ധാരണയുമില്ല. ശമ്പളവിതരണത്തിലെ അനിശ്ചിതത്വത്തിൽ തൊഴിലാളിസംഘടനകളുടെ പ്രതിഷേധം തുടരുകയാണ്.
250 കോടിയുടെ അടിയന്തര സഹായധനം സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇതിനായി യോഗം ചേരാൻ തീരുമാനിച്ചെങ്കിലും നടന്നില്ല. ഇതിനുപുറമേ കെ.എസ്.ആർ.ടി.സി. മാനേജ്മെന്റ് 65 കോടിയുടെ സഹായധനവും അഭ്യർഥിച്ചിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..