ജോർജിനെതിരായ പരാതി: അഞ്ചുമാസം വൈകിയതിൽ ദുരൂഹത -കോടതി


തിരുവനന്തപുരം: പി.സി. ജോർജിനെതിരായ പീഡനപരാതിയിൽ സംശയം പ്രകടിപ്പിച്ച് കോടതി. പരാതി നൽകാൻ അഞ്ചുമാസത്തോളം വൈകിയതിൽ ദുരൂഹതയുണ്ടെന്നാണ് കോടതിയുടെ നിരീക്ഷണം.

പരാതി വൈകാൻ തൃപ്തികരമായ കാരണം ബോധിപ്പിച്ചിട്ടില്ല. അറസ്റ്റ് നടപടിക്രമം പാലിച്ചില്ലെന്നും കോടതി വ്യക്തമാക്കി. പി.സി. ജോർജിന് ജാമ്യം അനുവദിച്ച ഉത്തരവിലാണ് കോടതി വ്യക്തമാക്കിയത്.

കഴിഞ്ഞ ശനിയാഴ്ചയാണ് പി.സി. ജോർജിനെ പീഡനക്കേസിൽ മ്യൂസിയം പോലീസ് അറസ്റ്റുചെയ്തത്. അന്നുതന്നെ കോടതി ജാമ്യവും അനുവദിച്ചു. തിരുവനന്തപുരം ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി മൂന്നിന്റെ ജാമ്യ ഉത്തരവ് തിങ്കളാഴ്ചയാണ്‌ പുറത്തിറങ്ങിയത്. പരാതിയെക്കുറിച്ച് അന്വേഷിക്കണമെന്ന സുപ്രീംകോടതി മാനദണ്ഡം ലംഘിച്ചാണ് ജോർജിനെ അറസ്റ്റുചെയ്തത്.

മോശം പെരുമാറ്റം നേരിട്ടാൽ സ്വീകരിക്കേണ്ട നിയമനടപടികളെപ്പറ്റി ബോധ്യമുള്ള വ്യക്തി പരാതി വൈകിപ്പിച്ചത് സംശയാസ്പദമാണ്. ഇതിന് പ്രോസിക്യൂഷൻ വിശദീകരണം നൽകിയിട്ടില്ല. പ്രതിക്ക് വിശദീകരണത്തിനുള്ള നിയമപരമായ അവകാശം നൽകിയില്ല. 41 എ നോട്ടീസ് നൽകാത്തതിന്റെ കാരണം വിശദീകരിച്ചത് തൃപ്തികരമല്ലെന്നും ഉത്തരവിൽ കോടതി വ്യക്തമാക്കി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..