കല്പറ്റ ഡിവൈ.എസ്.പി.ക്കെതിരേ വകുപ്പുതല അന്വേഷണത്തിന് ശുപാർശ


തിരുവനന്തപുരം: വയനാട് എം.പി. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് സസ്പെൻഷനിലുള്ള കല്പറ്റ ഡിവൈ.എസ്.പി.ക്കെതിരേ വകുപ്പുതല അന്വേഷണത്തിന് ശുപാർശ. എ.കെ.ജി. സെന്ററിനുനേരെ സ്ഫോടകവസ്തു എറിഞ്ഞസംഭവത്തിൽ, ഡ്യൂട്ടിയിലുണ്ടായിരുന്ന എട്ടുപോലീസുകാർക്കെതിരേയും വകുപ്പുതല അന്വേഷണം ഉണ്ടായേക്കും.

എസ്.എഫ്.ഐ. പ്രവർത്തകർ രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത് തടയുന്നതിൽ പോലീസിന് വീഴ്ചയുണ്ടായെന്ന് എ.ഡി.ജി.പി. മനോജ് എബ്രഹാമിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മാർച്ചിനെത്തിയവരെ പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞില്ല. വാഴയുമായി അകത്തുകയറാനുള്ള എസ്.എഫ്.ഐ. പ്രവർത്തകരുടെ നീക്കമറിഞ്ഞിട്ടും നടപടിയുണ്ടായില്ല -എ.ഡി.ജി.പി.യുടെ റിപ്പോർട്ടിൽ പറയുന്നു.

എ.കെ.ജി. സെന്ററിനുനേരെ സ്ഫോടകവസ്തു എറിഞ്ഞശേഷം സ്കൂട്ടറിൽ രക്ഷപ്പെട്ട പ്രതിയെ മുൻവശത്തുണ്ടായിരുന്ന പോലീസ് പിന്തുടർന്നില്ലെന്നും ആരോപണമുയർന്നിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..