തിരുവനന്തപുരം: സംസ്ഥാനത്തെ ഏകാധ്യാപക വിദ്യാലയങ്ങളിൽ നാലെണ്ണം ഉടനടി നിർത്താൻ കഴിയില്ലെന്ന് റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ.
നിർത്തിയ കേന്ദ്രങ്ങളിലെ വിദ്യാർഥികൾക്ക് അടുത്തുള്ള പ്രൈമറി സ്കൂളുകളിൽ പഠനം തുടരാൻ സൗകര്യമൊരുക്കും. തുടർപഠനം നടത്തുന്ന സ്കൂളുകളിലേക്ക് യാത്രാസൗകര്യം ആവശ്യമാണെങ്കിൽ അതും ലഭ്യമാക്കുമെന്ന് എ.പി. അനിൽകുമാറിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ജില്ലയിലെ അരിമംഗലം, അരിമണൽ, മഞ്ഞൾപ്പാറ, തരിക്കുളം, കാളൻതിരുത്തി, മേൽമുറി എന്നീ ഏകാധ്യാപക വിദ്യാലയങ്ങൾ നിർത്താനുള്ള നടപടി താത്കാലികമായി നിർത്തിവെച്ചു. ബദൽ സ്കൂളുകൾ നിർത്തിയതു കാരണം വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പ്രയാസങ്ങളൊന്നും ഉണ്ടാകില്ലെന്നും മന്ത്രി മറുപടി നൽകി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..