എൻ.എ.കരീം അവാർഡ് അൻവർ സാദത്തിന്


തിരുവനന്തപുരം: മികച്ച പൊതുസേവനത്തിനുള്ള വക്കം മൗലവി ഫൗണ്ടേഷൻ ട്രസ്റ്റിന്റെ പ്രൊഫ. എൻ.എ.കരീം അവാർഡ് കൈറ്റ്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ കെ.അൻവർ സാദത്തിന്. ഡിജിറ്റൽ വിദ്യാഭ്യാസരംഗത്ത് രണ്ടു ദശകത്തിലേറെക്കാലം നൽകിയ സംഭാവന പരിഗണിച്ചാണ് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം നൽകുന്നത്.

ഐ.ടി. @ സ്കൂൾ പ്രോജക്ട് എക്സിക്യുട്ടീവ് ഡയറക്ടർ, അക്ഷയ ഡയറക്ടർ, കൊച്ചി സർവകലാശാല സിൻഡിക്കേറ്റംഗം, കേരളത്തിലെ ഐ.ടി. പാഠപുസ്തകസമിതിയുടെ ചെയർമാൻ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.

27-ന് തിരുവനന്തപുരം സയൻസ് ആൻഡ് ടെക്‌നോളജി മ്യൂസിയം ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ െപ്രാഫ. വി.കെ.രാമചന്ദ്രൻ അവാർഡ് സമ്മാനിക്കുമെന്ന് ഫൗണ്ടേഷൻ ഭാരവാഹികളായ പ്രൊഫ. വി.കെ.ദാമോദരൻ, എ.സുഹൈർ, ഡോ. കായംകുളം യൂനുസ് എന്നിവർ അറിയിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..