റേഷൻ കിട്ടിയില്ല; 24 പേർക്ക് അലവൻസ് നൽകാൻ ഉത്തരവിട്ടെന്ന് ഭക്ഷ്യ കമ്മിഷൻ


ആലപ്പുഴ: അർഹതപ്പെട്ട റേഷൻവിഹിതം ലഭിക്കാതെപോയ 24 ഗുണഭോക്താക്കൾക്ക് ഭക്ഷ്യഭദ്രതാ അലവൻസ് നൽകാൻ ഉത്തരവിട്ടതായി സംസ്ഥാന ഭക്ഷ്യകമ്മിഷൻ ചെയർമാൻ കെ.വി. മോഹൻകുമാർ അറിയിച്ചു. കമ്മിഷൻ ചുമതലയേറ്റ അവസരത്തിൽ റേഷൻകടകൾ വഴി കീടബാധയുള്ള ഭക്ഷ്യസാധനങ്ങൾ വിതരണംചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിരുന്നു. ഗോഡൗണിൽനിന്ന് വിതരണംചെയ്യുന്ന ഭക്ഷ്യധാന്യങ്ങൾ കേടുവന്നതായാലും തിരിച്ചെടുക്കാൻ എഫ്.സി.ഐ. അധികൃതർ കൂട്ടാക്കാതിരുന്നതായിരുന്നു കാരണം.

കമ്മിഷൻ ഈ വിഷയത്തിൽ ഗൗരവപൂർവം ഇടപെടുകയും കേടുസംഭവിച്ച ഭക്ഷ്യധാന്യം തിരിച്ചെടുക്കുന്നതിനു വ്യക്തമായ നിർദേശങ്ങൾ നൽകുകയും ചെയ്തിരുന്നു. കോവിഡ് വ്യാപനകാലത്ത് കമ്മിഷൻ അംഗങ്ങൾ മൊബൈൽ ഫോണിലൂടെ മുന്നൂറിലധികം പരാതികൾ സ്വീകരിച്ച് പരിഹാരവുമുണ്ടാക്കി. അങ്കണവാടികൾവഴി കുഞ്ഞുങ്ങൾക്കു വിതരണംചെയ്യുന്ന അമൃതം പൊടിയുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും കമ്മിഷൻ ഇടപെട്ടു. മായംചേർക്കലും കരിഞ്ചന്തയും പെരുകുന്നതായും സംസ്ഥാന ഭക്ഷ്യകമ്മിഷൻ അതിൽ ഇടപെടുന്നില്ലെന്നുമുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്നും കമ്മിഷൻ അറിയിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..