മറുനാട്ടിൽനിന്നുള്ള ശീതളപാനീയം നിയന്ത്രിക്കണം- മാസ്


കണ്ണൂർ: മറുനാടുകളിൽനിന്ന് ശീതളപാനീയങ്ങൾ എത്തുന്നത് നിയന്ത്രിക്കണമെന്ന് മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ ഓഫ് സോഡാ ആൻഡ് സോഫ്റ്റ് ഡ്രിങ്ക്സ് (മാസ്) സംസ്ഥാന കൺവെൻഷൻ ആവശ്യപ്പെട്ടു. അസംസ്‌കൃതവസ്തുക്കളുടെ വില നിയന്ത്രിക്കണമെന്നും ജലപരിശോധനയ്ക്കുള്ള ലാബ് ടെസ്റ്റിങ് നിരക്ക് കുറയ്ക്കണമെന്നും ആവശ്യപ്പെട്ടു.

രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സി.എച്ച്. പ്രദീപൻ അധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി. സംസ്ഥാന വൈസ് പ്രസിഡന്റ് താവം ബാലകൃഷ്ണൻ, എസ്.ടി.യു. ദേശീയ വൈസ് പ്രസിഡന്റ് എം.എ. കരീം, ഐ.എൻ.ടി.യു.സി. ജില്ലാ സെക്രട്ടറി നിഷാദ്, മാസ് സംസ്ഥാന ട്രഷറർ കെ.സി. റോയ്, കെ. രഞ്ജിത്, സംസ്ഥാന ഭാരവാഹികളായ അബ്ദുൾ സത്താർ, ചന്ദ്രഹാസൻ, വാസുദേവൻ, പി.കെ. ഹംസ, അശോകൻ വയ്യാട്ട്, എം.പി. ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..