ഓച്ചിറ: സ്കൂളിലെ ചടങ്ങുകൾക്കല്ലാതെ വിദ്യാർഥികളെ മറ്റൊരു പരിപാടിക്കും അണിനിരത്തരുതെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. തഴവ മഠത്തിൽ ഹയർ സെക്കൻഡറി സ്കൂൾ സ്ഥാപകൻ മഠത്തിൽ വി.വാസുദേവൻ പിള്ള അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വിശിഷ്ടാതിഥികളെ സ്വീകരിക്കാൻ മണിക്കൂറുകളോളം കുട്ടികളെ നിർത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. താലപ്പൊലിയുമായും നിർത്തരുത്. അധ്യയനസമയത്ത് പുറത്തുള്ള ചടങ്ങുകൾ സ്കൂളിൽ നടത്താൻ അനുവദിക്കില്ല. അത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കും.
മൊബൈൽ ഫോണിന്റെ ദുരുപയോഗം കുട്ടികളിൽ അനിയന്ത്രിതമായി വർധിക്കുകയാണ്. വലിയൊരു സാമൂഹികപ്രശ്നമായി ഇതു വളർന്നുകഴിഞ്ഞു. രക്ഷിതാക്കളും അധ്യാപകരും ജാഗ്രതകാണിക്കണം. കുട്ടികൾ സ്കൂളിൽ മൊബൈൽ ഫോൺ കൊണ്ടുവരുന്നത് നിരോധിച്ചിട്ടുണ്ട്. അധ്യാപകർ ഇക്കാര്യം കാര്യക്ഷമമായി നടപ്പാക്കണം. എയ്ഡഡ്, സർക്കാർ സ്കൂളുകൾക്ക് തുല്യപരിഗണനയെന്നതാണ് സർക്കാർ നയം. എയ്ഡഡ് സ്കൂളുകളോട് ചിറ്റമ്മനയമില്ലെന്നും മന്ത്രി പറഞ്ഞു.
സി.ആർ.മഹേഷ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. മഠത്തിൽ വി.വാസുദേവൻ പിള്ള സ്മാരക അവാർഡ് ഗോപിനാഥ് മുതുകാടിന് മന്ത്രി സമ്മാനിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..