പോർട്ടൽ തകരാർ: വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷിക്കാനാകുന്നില്ല


ആലപ്പുഴ: കേന്ദ്രസർക്കാരിന്റെ ’ജൻസമർഥ്’ പോർട്ടലിന്റെ തകാരാർ കാരണം വിദ്യാഭ്യാസവായ്പയ്ക്ക് അപേക്ഷിക്കാനാകാതെ വിദ്യാർഥികൾ. പ്രശ്നം തുടങ്ങിയിട്ടു രണ്ടാഴ്ചയായെങ്കിലും നടപടിയുണ്ടായില്ല. പോർട്ടലിലൂടെ അപേക്ഷിച്ചാലേ ബാങ്കുകൾ വായ്പയനുവദിക്കൂ.

വായ്പപ്പദ്ധതികളെല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനാണ് ജൂൺ ആദ്യവാരം ജൻസമർഥ് പോർട്ടൽ തുടങ്ങിയത്. നേരത്തേ, ഓരോ ബാങ്കും പ്രത്യേകമാണ് അപേക്ഷ കൈകാര്യം ചെയ്തിരുന്നത്. പിന്നീട്, അവ ജൻസമർഥ് പോർട്ടലിലേക്കു മാറി.

അക്ഷയ, ഡിജിറ്റൽ സേവാകേന്ദ്രങ്ങൾ വഴിയാണു പോർട്ടലിലൂടെ അപേക്ഷ നൽകുക. ആദ്യഘട്ടം ഒട്ടേറെ അപേക്ഷകൾ സമർപ്പിക്കപ്പെട്ടു. എന്നാൽ, രണ്ടാഴ്ചയായി അപേക്ഷ നൽകാൻ പറ്റുന്നില്ലെന്ന് അക്ഷയ സംരംഭകർ പറയുന്നു. ബാങ്കുകളുമായി ബന്ധപ്പെടുമ്പോൾ അവർ കൈമലർത്തുന്നു.

പുതുതായി തയ്യാറാക്കിയ പോർട്ടലായതിനാൽ അതിന്റെ ചുമതല ആർക്കെന്നുപോലും അറിയില്ല. ഒടുവിൽ, പോർട്ടലിൽത്തന്നെയുള്ള പരാതിപരിഹാര സംവിധാനത്തിലേക്കു സന്ദേശമയച്ചു കാത്തിരിക്കുകയാണ് അക്ഷയസംരംഭകർ.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..