സേവനരംഗത്ത് സ്ത്രീകൾക്ക് തൊഴിലവസരമേകാൻ ’കിബ്‌സ്’


1 min read
Read later
Print
Share

കണ്ണൂർ: പ്രൊഫഷണൽ ജോലികൾ മത്സരാധിഷ്ഠിതമായി ഏറ്റെടുക്കാൻ കുടുംബശ്രീ ഒരുങ്ങുന്നു. സർക്കാർ സ്ഥാപനങ്ങളിലെ സേവന ജോലികൾ (ഫെസിലിറ്റി മാനേജ്മെന്റ്) കരാറടിസ്ഥാനത്തിൽ ഏറ്റെടുക്കുകയാണ് ലക്ഷ്യം.

ഇതിനായി കുടുംബശ്രീ സംസ്ഥാനമിഷൻ രൂപവത്കരിച്ച സൊസൈറ്റിയാണ് കുടുംബശ്രീ ഇനീഷ്യേറ്റീവ് ഫോർ ബിസിനസ് സൊലൂഷൻസ് (കിബ്‌സ്). ചൂഷണമില്ലാത്ത ജോലിസമയം, ഇടനിലക്കാരില്ലാതെ വേതനം, അംഗീകൃത സേവന-വേതന വ്യവസ്ഥകൾ എന്നിവ സ്ത്രീകൾക്ക് ഉറപ്പാക്കാനാകുമെന്നതാണ് നേട്ടം.

നിലവിൽ 145 പേർക്ക് കിബ്‌സ് വഴി തൊഴിൽ ലഭിച്ചിട്ടുണ്ട്. ആർ.എം.എസ്. പോസ്റ്റോഫീസിൽ 106 ജിവനക്കാരെ കിബ്‌സ് നിയമിച്ചിട്ടുണ്ട്. എറണാകുളം മെഡിക്കൽ കോളേജ്, കില, വൈറ്റില മൊബിലിറ്റി ഹബ്, വ്യവസായവകുപ്പിന്റെ കോൾസെന്റർ എന്നിവിടങ്ങളിലും കിബ്‌സ് വഴി ജോലിചെയ്യുന്നവരുണ്ട്. കിബ്‌സ് വഴിയാണ് വേതനം. കൊച്ചി മെട്രോയിലെ തൊഴിലാളികളെക്കൂടി കിബ്‌സിൽ ഉൾപ്പെടുത്തി വിപുലീകരിക്കാനുള്ള ചർച്ച നടക്കുകയാണ്. ഹൗസ് കീപ്പിങ്, ഡേറ്റ എൻട്രി, കോൾ സെന്റർ, കസ്റ്റമർ കെയർ, ഓഫീസ് തുടങ്ങിയ മേഖലകളിലാണ് നിയമിക്കുക. വൈദഗ്‌ധ്യം ആവശ്യമുള്ള ജോലികളിലേക്ക് കുടുംബശ്രീയുടെ വിദഗ്‌ധ പരിശീലന കോഴ്‌സിൽ പങ്കെടുത്തവർക്ക് അവസരമേകും.

2016-ൽ കൊച്ചി മെട്രോ തുടങ്ങിയ സമയത്ത് 597 കുടുംബശ്രീ അംഗങ്ങളെ വിവിധ സേവനങ്ങൾക്കായി നിയമിച്ചിരുന്നു. അതിനായി കുടുംബശ്രീ ഫെസിലിറ്റി മാനേജ്‌മെന്റ് സെന്റർ തുടങ്ങി. പിന്നീട് പലസ്ഥാപനങ്ങളിലക്ക് 80-ഓളം പേരെ നിയമിച്ചു. തുടർന്ന് ഒട്ടേറെ സ്ഥാപനങ്ങൾ സേവനങ്ങൾക്കായി ബന്ധപ്പെട്ടതോടെയാണ് കിബ്‌സ് എന്ന പേരിൽ സൊസൈറ്റി രജിസ്റ്റർചെയ്തത്. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറാണ് ചെയർപേഴ്‌സൺ.

അവസരം ആർക്കെല്ലാം

നഗരപ്രദേശങ്ങളിൽ വാർഷിക വരുമാനം ഒരുലക്ഷം രൂപയിൽ താഴെയുള്ളവർക്കാണ് കിബ്സ് വഴി ജോലി ലഭിക്കുക. വിദഗ്ധ പരിശീലനം ആവശ്യമില്ലാത്തവരാണെങ്കിൽ തൊട്ടടുത്തുള്ള അയൽക്കൂട്ട അംഗങ്ങളെ പരിഗണിക്കും.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..