വോട്ടർപട്ടികയിൽ ആധാർ; രാഷ്ട്രീയകക്ഷികൾക്ക് എതിർപ്പ്


ഇതുവരെ ആധാർ ബന്ധിപ്പിച്ചത് 6485 പേർമാത്രം

തിരുവനന്തപുരം: വോട്ടർപട്ടികയും ആധാറും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള നിർദേശത്തെ കേരളത്തിലെ ചില രാഷ്ട്രീയപ്പാർട്ടികൾ എതിർത്തതായി സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് എം. കൗൾ. ഇത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മ‌ിഷനെ അറിയിച്ചു.

കേരളത്തിൽ ഇതുവരെ 6485 പേർമാത്രമാണ് വോട്ടർപട്ടികയിലെ വിവരങ്ങളുമായി ആധാറിനെ ബന്ധിപ്പിച്ചത്. ആധാർവിവരങ്ങൾ ചോരുന്നില്ലെന്ന് ഉറപ്പാക്കണമെന്നാണു രാഷ്ട്രീയകക്ഷികളുടെ ആവശ്യം. അവ രഹസ്യമായി സൂക്ഷിക്കാൻ എല്ലാ ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയെന്നും അദ്ദേഹം പറഞ്ഞു.

പട്ടികയിൽ പേരുകൾ ഇരട്ടിക്കുന്നത് തടയാനാണ് ആധാറുമായി ബന്ധിപ്പിക്കുന്നത്. ഇത് ഇപ്പോൾ നിർബന്ധമല്ല. സ്വമേധയാ ചെയ്യേണ്ടതാണ്. ഇതിന് തിരഞ്ഞെടുപ്പു കമ്മിഷന്റെ www.nvsp.in എന്ന വെബ്‌സൈറ്റ് മുഖേനെയോ വോട്ടർ ഹെൽപ്പ്‌ലൈൻ ആപ്പ് മുഖേനെയോ ഫോം 6ബിയിൽ അപേക്ഷ നൽകാം. പുതുതായി വോട്ടർപട്ടികയിൽ പേരുചേർക്കുന്നവർക്ക് ഫോം 6-ലെ ബന്ധപ്പെട്ട കോളത്തിൽ ആധാർനമ്പർ രേഖപ്പെടുത്താം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..