വിരമിച്ച കപ്പലോട്ടക്കാർക്ക് ആരോഗ്യസുരക്ഷാപദ്ധതി


പാലക്കുന്ന്: വിരമിച്ച മർച്ചന്റ് നേവി ജീവനക്കാർക്ക് പ്രാഥമിക ആരോഗ്യസുരക്ഷാപദ്ധതിയിലേക്ക് അപേക്ഷ നൽകാം. സതാംപ്ട്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സെയ്‌ലേഴ്സ് സൊസൈറ്റി ചെന്നൈ ഘടകമാണ് നേതൃത്വം നല്‍കുന്നത്. ഇതിനുള്ള അപേക്ഷ കോട്ടിക്കുളം മർച്ചന്റ് നേവി ക്ലബ്ബിൽ കിട്ടും. പൂരിപ്പിച്ച അപേക്ഷയും സി.ഡി.സി.യുടെയും ആധാറിന്റെയും പകർപ്പുകളും രണ്ട്‌ ഫോട്ടോയും അടക്കം മർച്ചന്റ് നേവി ക്ലബ്ബിൽ ഏൽപ്പിക്കണം. വിരമിച്ച ജീവനക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെയാണ് ആദ്യഘട്ടത്തിൽ പരിഗണിക്കുക. ജീവനക്കാരുടെ ഭാര്യമാർക്കും ഭര്‍ത്താവ് മരിച്ചവർക്കും ഇതേരീതിയിൽ അപേക്ഷ നൽകാം. അപേക്ഷയിൽ അത് പ്രത്യേകം സൂചിപ്പിച്ചിരിക്കണം. ഉപ്പളയിൽ നിന്നുള്ളവർ മൊയ്തീൻ ഷെയ്ക്കിനെയും (9895464729) പയ്യന്നൂർ ഭാഗത്തുള്ളവർ എം.ബാലകൃഷ്ണനെയും (9497050960), കണ്ണൂർ-തലശ്ശേരി ഭാഗത്തുള്ളവർ രാമചന്ദ്രൻ അൽഫിയെയും (7025124255) ബന്ധപ്പെടണം. ജില്ലയിൽ ശേഷിക്കുന്നവർ കോട്ടിക്കുളം മർച്ചന്റ് നേവി ക്ലബ്ബ് ഓഫീസിൽ (7994020011) ബന്ധപ്പെടണം. ആദ്യഘട്ടത്തിലുള്ളവര്‍ അപേക്ഷ 23-നകം ക്ലബ്ബിലെത്തിക്കണം. മംഗളൂരു യേനപ്പോയ മെഡിക്കൽ കോളേജുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..