ക്ഷീരകർഷർക്ക് ഇൻസെന്റീവ്; രജിസ്‌ട്രേഷൻ ഡ്രൈവ് ഇന്നുമുതൽ


തിരുവനന്തപുരം: ക്ഷീരശ്രീ പോർട്ടലിലേക്ക് എല്ലാ ക്ഷീരകർഷകരെയും ബന്ധിപ്പിക്കുന്നു. സർക്കാർ പ്രഖ്യാപിച്ച ഇൻസെന്റീവ് പദ്ധതി തുടങ്ങാനാണ് എല്ലാവരെയും പോർട്ടലിലേക്ക് ബന്ധിപ്പിക്കുന്നത്. ഇതിനായി 15 മുതൽ 20 വരെ രജിസ്‌ട്രേഷൻ ഡ്രൈവ് നടത്തും. നിലവിൽ രണ്ടുലക്ഷത്തോളം കർഷകരാണ് 3600-ഓളം ക്ഷീരസംഘങ്ങൾ മുഖേന പാൽ നൽകിവരുന്നത്. ഈ കർഷകരെ രജിസ്റ്റർ ചെയ്യിച്ചശേഷം സംഘങ്ങളിൽ പാലൊഴിക്കാത്തവരെയും രജിസ്റ്റർ ചെയ്യിക്കും.

അക്ഷയകേന്ദ്രങ്ങൾ മുഖേനയാണ് മുഖ്യമായും രജിസ്‌ട്രേഷൻ ഡ്രൈവ്. ക്ഷീരസഹകരണസംഘങ്ങൾ, ക്ഷീരവികസന ഓഫീസുകൾ എന്നിവ മുഖേനയും മൊബൈൽ ഫോണിലൂടെയും ksheersaree.kerala.gov.in എന്ന പോർട്ടലിലും രജിസ്‌ട്രേഷൻ ചെയ്യാം. ഓഗസ്റ്റ് 20-നുള്ളിൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കി സ്മാർട്ട് ഐ.ഡി. കരസ്ഥമാക്കണമെന്ന് ക്ഷീരവികസനവകുപ്പ് ഡയറക്ടർ അറിയിച്ചു.

ഫോട്ടോ, ബാങ്ക് പാസ്ബുക്ക് പകർപ്പ്, ആധാർ നമ്പർ, റേഷൻ കാർഡ് നമ്പർ എന്നിവ രജിസ്‌ട്രേഷൻ സമയത്ത്‌ വേണം. എല്ലാ സബ്‌സിഡി ആനുകൂല്യങ്ങളും കർഷകരുടെ ബാങ്ക് അക്കൗണ്ടിൽ ലഭ്യമാക്കാൻ ക്ഷീരശ്രീ പോർട്ടൽവഴി കഴിയും. ഇതേ ഐ.ഡി. ഉപയോഗിച്ച്‌ ഭാവിയിൽ മിൽമ, മൃഗസംരക്ഷണവകുപ്പ് എന്നിവയുടെ ആനുകൂല്യങ്ങളും കർഷകർക്ക് ലഭിക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..