കുടുംബശ്രീ മാതൃകയിൽ ഉത്പാദക സംഘങ്ങളുമായി ഐ.എൻ.ടി.യു.സി.


കൊച്ചി: സ്ത്രീത്തൊഴിലാളികളുടെ ശാക്തീകരണം ലക്ഷ്യമിട്ട് കുടുംബശ്രീ മാതൃകയിൽ ഉത്പാദനയൂണിറ്റുകൾ ആരംഭിക്കാൻ ഐ.എൻ.ടി.യു.സി. തീരുമാനം. ഒരോ നിയോജകമണ്ഡലത്തിലും 25 അംഗ വനിതാ കാഡർമാരുടെ സംഘവും ഇതിനുകീഴിൽ പഞ്ചായത്തുകളിൽ പത്തംഗ വനിതാപ്രവർത്തക യൂണിറ്റുകളും ഉണ്ടാക്കും. ഇവരുടെ നേതൃത്വത്തിൽ ഒരോ പ്രദേശത്തും സ്ത്രീത്തൊഴിലാളികളെ കണ്ടെത്തി ഉത്‌പാദകസംഘങ്ങൾ രൂപവത്‌കരിക്കും.

സംഘടനയുടെ കീഴിൽ കൊല്ലം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വി. രാമാനുജം ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ്‌ ലേബർ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രവർത്തനം സംസ്ഥാനമാകെ വ്യാപിപ്പിക്കും. സൊസൈറ്റിക്കുകീഴിൽ വിപണനശൃംഖലയും ഉണ്ടാക്കും.

ജില്ലകളിൽ 50 യുവാക്കൾ അടങ്ങുന്ന ദുരന്തനിവരാണസേനയും ഉണ്ടാക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ പറഞ്ഞു.

ഐ.എൻ.ടി.യു.സി.യുടെ പ്രവർത്തനത്തിൽ ‘സൂപ്പർവൈസറി’ സംവിധാനം കൊണ്ടുവരുംവിധം സംഘടനയുടെ ഭരണഘടന ഭേദഗതിചെയ്യും. വാർഡുകളിൽ അഞ്ചംഗ കർമസേന ഉണ്ടാക്കും. തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻപടിക്കാൻ കർമസേന രംഗത്തിറങ്ങും. ഇക്കാര്യങ്ങൾ ബുധനാഴ്ച അങ്കമാലിയിൽ നടക്കുന്ന ഐ.എൻ.ടി.യു.സി. ജനറൽ കൗൺസിൽ ചർച്ചചെയ്യും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..