എം.ഡി.എം.എ.യുമായി ട്രാൻസ്‌ജെൻഡർ മോഡൽ പിടിയിൽ


കൊച്ചി: എം.ഡി.എം.എ.യുമായി ട്രാൻസ്ജെൻഡർ മോഡലിങ്‌ ആർട്ടിസ്റ്റ് പിടിയിൽ. ചേർത്തല കുത്തിയതോട് കണ്ടത്തിൽ വീട്ടിൽ ദീക്ഷ (ശ്രീരാജ്-24) യെയാണ് എറണാകുളം റേഞ്ച് എക്‌സൈസ് പിടിച്ചത്. 8.5 ഗ്രാം രാസലഹരിയാണ് പിടിച്ചത്. ടെലിഗ്രാം ഗ്രൂപ്പുകൾ തുടങ്ങി ആവശ്യക്കാർക്ക് ഇടനിലക്കാർ വഴി മയക്കുമരുന്ന് എത്തിച്ചുകൊടുക്കുകയായിരുന്നു ഇവരെന്ന് എക്സൈസ് പറഞ്ഞു.

പല ഹോട്ടലുകളിൽ മാറി മാറി താമസിച്ചായിരുന്നു ഇടപാട്. ട്രാൻസ്ജെൻഡറുകളുടെ ഇടയിൽ മയക്കുമരുന്ന് ഇടപാട് വ്യാപകമായി നടക്കുന്നുണ്ടെന്ന വിവരത്തിൽ സിറ്റി മെട്രോ ഷാഡോ ടീം നടത്തിയ അന്വേഷണത്തിനിടെയാണ് വാഴക്കാലയിലെ ഒരു അപ്പാർട്ട്‌മെന്റിൽനിന്ന് ഇവരെ പിടിച്ചത്. ഗ്രാമിന് 2,000-ല്പരം രൂപയ്ക്ക് വാങ്ങി 4,000 മുതൽ 7,000 രൂപ വരെ നിരക്കിൽ മറിച്ചുവിറ്റുവരികയായിരുന്നു.

എറണാകുളം റേഞ്ച് ഇൻസ്പെക്ടർ എം.എസ്. ഹനീഫ, പ്രിവന്റീവ് ഓഫീസർ എസ്. സുരേഷ് കുമാർ, സിറ്റി മെട്രോ ഷാഡോയിലെ പ്രിവന്റീവ് ഓഫീസർ അജിത്കുമാർ എൻ.ജി., സിവിൽ എക്‌സൈസ് ഓഫീസർ എൻ.ഡി. ടോമി, വനിത ഉദ്യോഗസ്ഥരായ കെ.എസ്. സൗമ്യ, സി.ജി. പ്രമിത എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..