അപ്പാർട്ട്‌മെന്റുകളിൽ വൈദ്യുത വാഹന ചാർജിങ് യൂണിറ്റ്; നയം രൂപവത്‌കരിക്കണമെന്ന് ഹൈക്കോടതി


കൊച്ചി: അപ്പാർട്ട്‌മെന്റുകളിൽ വൈദ്യുത വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനായുള്ള സൗകര്യം ഏർപ്പെടുത്തുന്ന കാര്യത്തിൽ സർക്കാർ ചട്ടങ്ങളും മാർഗ നിർദേശങ്ങളും രൂപവത്‌കരിക്കണമെന്ന് ഹൈക്കോടതി. എത്രയും വേഗം നടപടി സ്വീകരിക്കണം. ഇതിന്റെ റിപ്പോർട്ട് കോടതിയിൽ നൽകണമെന്നും ജസ്റ്റിസ് വി.ജി. അരുൺ നിർദേശിച്ചു.

വൈദ്യുത വാഹനം ചാർജ് ചെയ്യാനുള്ള സൗകര്യം ഒരുക്കുന്നതിന് അപ്പാർട്ട്‌മെന്റ് ഉടമകളുടെ അസോസിയേഷൻ എതിരുനിൽക്കുന്നതായി താമസക്കാരൻ നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. കാക്കനാട് ‘പുർവ എറ്റേർണിറ്റി’ ബ്ലോക്കിൽ താമസക്കാരിയായ രുഗ്മ രമേശും അജീഷ് കുമാറുമായിരുന്നു ഹർജിക്കാർ. ഇവിടെ ചാർജിങ് യൂണിറ്റ് ഒരുക്കുന്നതിനെതിരേയാണ് ഉടമകളുടെ അസോസിയേഷൻ ഹർജി നൽകിയത്.

സർക്കാരിന്റെ വൈദ്യുത വാഹന നയവും വർധിക്കുന്ന വൈദ്യുത വാഹനങ്ങളുടെ എണ്ണവും കണക്കിലെടുത്ത് അപ്പാർട്ട്‌മെന്റുകളിൽ ചാർജിങ് യൂണിറ്റുകൾ സ്ഥാപിക്കുന്ന കാര്യത്തിൽ വ്യവസ്ഥകൾക്ക് സർക്കാർ രൂപം നൽകേണ്ടതുണ്ട്. ഹർജിക്കാരുടെ കേസിൽ ചാർജിങ് യൂണിറ്റ് സ്ഥാപിക്കാൻ വാഹന ഉടമകൾ തയ്യാറായിട്ടും അസോസിയേഷൻ എതിർപ്പ് ഉന്നയിക്കുകയാണെന്നതും കോടതി ചൂണ്ടിക്കാട്ടി.

വിഷയം അടുത്ത മാസം വീണ്ടും പരിഗണിക്കും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..