സർവകലാശാലകളിലെ നിയമനങ്ങൾ പി.എസ്.സി.ക്ക് വിടണം -വി.ഡി. സതീശൻ


കൊച്ചി: സർവകലാശാലകളിലെ നിയമനങ്ങൾ പി.എസ്.സി.ക്ക് വിടണമെന്നതാണ് യു.ഡി.എഫ്. നിലപാടെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. സർവകലാശാലകളിൽ അനധികൃത അധ്യാപക നിയമനം നടത്തുന്നതിനാണ് സർക്കാർ ഇപ്പോൾ നിയമനിർമാണം നടത്തുന്നത്. സി.പി.എം. നേതാക്കൾക്കുവേണ്ടി സർവകലാശാലകളിലെ നിയമനങ്ങൾ റിസർവ് ചെയ്തിരിക്കുകയാണ്. കണ്ണൂർ സർവകലാശാലയിലെ നിയമനവിവാദം ഇതിന് ഉദാഹരണമാണ്.

കണ്ണൂർ സർവകലാശാലയിൽ നടക്കുന്നത് നിയമവിരുദ്ധമായ കാര്യങ്ങളാണെന്നാണ് ഗവർണർ ഇപ്പോൾ പറയുന്നത്. അങ്ങനെയെങ്കിൽ ഒരു നിമിഷംപോലും വി.സി.ക്ക് ആ സ്ഥാനത്ത് തുടരാൻ അർഹതയില്ല. ലോകായുക്ത, വി.സി. നിയമന ബില്ലുകൾ സർക്കാർ അവതരിപ്പിക്കരുതെന്നും സതീശൻ പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..