തോമസ് ഐസക്കിന്റെ ഹർജിയിൽ വിശദീകരണത്തിന് സമയംതേടി ഇ.ഡി.


കൊച്ചി: വിദേശനാണ്യ വിനിമയച്ചട്ട (ഫെമ) പ്രകാരം ചോദ്യംചെയ്യാനായി ഹാജരാകണമെന്നാവശ്യപ്പെട്ട് മുൻ ധനകാര്യ മന്ത്രി ടി.എം. തോമസ് ഐസക്കിന് സമൻസ് നൽകിയതിൽ വിശദീകരണത്തിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമയംതേടി. തോമസ് ഐസക്കിന്റെ ഹർജി ഇ.ഡി. അന്വേഷണത്തിനെതിരേ കിഫ്ബി നൽകിയിരിക്കുന്ന ഹർജിയോടൊപ്പം പരിഗണിക്കാൻ സെപ്റ്റംബർ രണ്ടിലേക്കു മാറ്റി.

കിഫ്ബി മസാല ബോണ്ട് പുറപ്പെടുവിച്ചതിൽ ഫെമ ലംഘനം നടന്നിട്ടുണ്ടോ എന്ന അന്വേഷണത്തിന്റെപേരിൽ തോമസ് ഐസക്കിന്റെ വ്യക്തിപരമായ വിവരങ്ങൾ തേടുന്നത് എന്തിനെന്ന് ആരാഞ്ഞ കോടതി വിശദീകരണവും ആവശ്യപ്പെട്ടു. ഇ.ഡി.ക്കായി ഹാജരായ അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ എസ്. മനു സമയം തേടിയതിനെത്തുടർന്നാണ് വിശദമായ സത്യവാങ്മൂലം ഫയൽചെയ്യാൻ നിർദേശിച്ചുകൊണ്ട് ജസ്റ്റിസ് വി.ജി. അരുൺ ഹർജി മാറ്റിയത്. അതുവരെ മറ്റു നടപടികൾ ഉണ്ടാകരുതെന്നും നിർദേശിച്ചിട്ടുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..