ശ്രീനാരായണ സർവകലാശാലയ്ക്ക് അനുമതിയില്ലെങ്കിൽ മറ്റു സർവകലാശാലകൾക്ക് നൽകണം


വിദൂരവിദ്യാഭ്യാസവിഷയത്തിൽ ഹൈക്കോടതി

കൊച്ചി: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയ്ക്ക് വിദൂരവിദ്യാഭ്യാസ കോഴ്‌സുകൾ നടത്താൻ യു.ജി.സി. ഇതുവരെ അനുമതിനൽകിയിട്ടില്ലെങ്കിൽ മറ്റു സർവകലാശാലകൾക്ക് അനുമതിനൽകാൻ ഹൈക്കോടതിയുടെ നിർദേശം. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല അധികൃതർ അടക്കമുള്ളവരുമായി ചർച്ചചെയ്ത് 26-നകം തീരുമാനമെടുക്കാനാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചിരിക്കുന്നത്.

മറ്റു സർവകലാശാലകൾ വിദൂരവിദ്യാഭ്യാസ കോഴ്‌സുകൾ നടത്തുന്നത് തടഞ്ഞുകൊണ്ട് സർക്കാർ ജൂൺ ഒമ്പതിന് പുറപ്പെടുവിച്ച ഉത്തരവ് ചോദ്യംചെയ്ത് വിദ്യാർഥികൾ നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്.

23-ന് 11-ന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഹർജിക്കാരുമായും യൂണിവേഴ്‌സിറ്റി പ്രതിനിധികളുമായി ചർച്ചനടത്തിയാണ് തീരുമാനം എടുക്കേണ്ടത്.

ഏതെങ്കിലും കോഴ്‌സുകൾ നടത്താൻ ഓപ്പൺ സർവകലാശാലയ്ക്ക് അനുമതി നൽകിയിട്ടുണ്ടെങ്കിൽ അതൊഴിവാക്കി മറ്റു വിഷയങ്ങളിൽ മറ്റു സർവകലാശാലകൾക്ക് അനുമതിനൽകണം. ഇക്കാര്യത്തിലെടുക്കുന്ന തീരുമാനം ഹർജിക്കാരെ 24 മണിക്കൂറിനുള്ളിൽ അറിയിക്കണം.

വിദൂരവിദ്യാഭ്യാസ കോഴ്‌സുകൾ നടത്താൻ ശ്രീനാരായണ ഓപ്പൺ സർവകലാശാലയ്ക്ക് ഇതുവരെ അനുമതിനൽകിയിട്ടില്ലെന്നാണ് യു.ജി.സി. അറിയിച്ചത്. എന്നാൽ, അനുമതി നൽകിയിട്ടുണ്ടെന്നാണ് സർവകലാശാല അറിയിച്ചത്. ഇതിനെത്തുടർന്നാണ് യു.ജി.സി.യുടെ അനുമതിയുടെ കാര്യം പരിശോധിച്ച് തീരുമാനമെടുക്കാൻ കോടതി നിർദേശിച്ചിരിക്കുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..