നിരീക്ഷണം ശക്തമാക്കി നാവികസേന


ചൈനീസ് ചാരക്കപ്പൽ

കൊച്ചി: ചൈനീസ് ചാരക്കപ്പലായ യുവാൻ വാങ്-5 ശ്രീലങ്കൻ തീരത്തെത്തിയതോടെ നിരീക്ഷണം ശക്തമാക്കി നാവികസേന. ഗവേഷണക്കപ്പൽ എന്ന വിഭാഗത്തിലാണ് യുവാൻ വാങ്-5 ഇപ്പോഴുള്ളതെങ്കിലും ചാരപ്രവർത്തനം നടത്താൻ സാധ്യതയുണ്ടെന്നവിധത്തിൽ തന്നെയാണ് ഇന്ത്യ പ്രതിരോധപ്രവർത്തനങ്ങൾ നടത്തുന്നത്.

നാവികസേനയുടെ ദക്ഷിണമേഖലാ ആസ്ഥാനമായ കൊച്ചി കേന്ദ്രീകരിച്ചാണ് പ്രതിരോധപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത്. കൊച്ചി കപ്പൽശാലയും തുമ്പ, ശ്രീഹരിക്കോട്ട ഐ.എസ്.ആർ.ഒ. കേന്ദ്രങ്ങളും കൽപ്പാക്കം, കൂടംകുളം ആണവനിലയങ്ങളും അടക്കം ഒട്ടേറെ തന്ത്രപ്രധാനമായ കേന്ദ്രങ്ങൾ ചൈനീസ് കപ്പലിന്റെ നിരീക്ഷണപരിധിയിലുള്ളത് അതിഗൗരവമായിട്ടാണ് നാവികസേനയും വിലയിരുത്തുന്നത്.

ചൈനീസ് കപ്പലിനെ തരംഗമതിൽ സൃഷ്ടിച്ച് പ്രതിരോധിക്കാനാണ് നാവികസേനയുടെ ശ്രമം. ഈ ദൗത്യവുമായാണ് ഇന്ത്യയുടെ നിരീക്ഷണക്കപ്പലുകൾ ഇപ്പോൾ കടലിൽ സ്ഥിതിചെയ്യുന്നതെന്നാണ് സൂചന.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..