ട്രാൻസ്‌ജെൻഡർ കലോത്സവത്തിൽ നാടകം പുറത്ത്; പുതുതായി രണ്ടിനങ്ങൾകൂടി


കലോത്സവം അടുത്ത മാസം തിരുവനന്തപുരത്ത്

തിരുവനന്തപുരം: ട്രാൻസ്‌ജെൻഡർ കലോത്സവത്തിൽനിന്ന് ഇത്തവണ നാടകം പുറത്ത്. കഴിഞ്ഞതവണ നടത്തിയ കലോത്സവത്തിൽ മത്സരാർഥികൾ കുറവായതിനാലാണ് നാടകത്തെ ഒഴിവാക്കിയത്. 20 ഇനങ്ങളിൽ നടന്ന മത്സരം ഇത്തവണ 21 ഇനങ്ങളിലാക്കി. പ്രച്ഛന്നവേഷം, ഉപകരണ സംഗീതം എന്നീയിനങ്ങളാണ് പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്. ’വർണപ്പകിട്ട്’ എന്ന് പേരിട്ടിരിക്കുന്ന കലോത്സവം സെപ്റ്റംബർ 22, 23 തീയതികളിൽ തിരുവനന്തപുരത്താണ് നടക്കുന്നത്.

അഞ്ചു വിഭാഗങ്ങളിലായി ട്രാൻസ് വുമൺ, ട്രാൻസ് മെൻ വിഭാഗങ്ങളിൽ പ്രത്യേക മത്സരങ്ങളും ഇത്തവണ നടത്തും. പ്രച്ഛന്നവേഷം, നാടൻപാട്ട്, ഉപകരണസംഗീതം, മിമിക്രി, ലളിതഗാനം എന്നിവയാണ് പ്രത്യേക മത്സരമായി നടത്തുന്നത്. ട്രാൻസ്‌ജെൻഡർ തിരിച്ചറിയൽ കാർഡ് ഉള്ളവർക്കു മാത്രേമ കലോത്സവത്തിൽ പങ്കെടുക്കാൻ സാധിക്കൂ. ജില്ലാതലത്തിൽ പരിശോധന നടത്തിയാണ് മത്സരാർഥികളുടെ പട്ടിക തയ്യാറാക്കുന്നത്. ജില്ലാതല ട്രാൻസ്‌ജെൻഡർ ജസ്റ്റിസ് കമ്മിറ്റികൾ വേണം സ്‌ക്രീനിങ് നടത്താൻ. ഓരോ മേഖലയിലും പ്രാഗത്ഭ്യമുള്ളവരെ സ്‌ക്രീനിങ് കമ്മിറ്റിയിൽ ഉൾപ്പെടുത്തണമെന്ന് സാമൂഹ്യനീതി വകുപ്പിന്റെ നിർദേശമുണ്ട്.

കലോത്സവത്തിൽ പങ്കെടുക്കുന്ന ട്രാൻസ്‌ജെൻഡർ വ്യക്തികൾ പാലിക്കേണ്ട അച്ചടക്കം സംബന്ധിച്ച നിർദേശങ്ങളും പുറത്തിറക്കും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..