പത്രപ്രവർത്തക യൂണിയൻ സമ്മേളനം ഇന്നുമുതൽ


തിരുവനന്തപുരം: കേരള പത്രപ്രവർത്തക യൂണിയൻ(കെ.യു.ഡബ്ല്യു.ജെ.) സംസ്ഥാന സമ്മേളനം 19, 20, 21 തീയതികളിൽ തിരുവനന്തപുരത്തു നടക്കും. 19-ന് മൂന്നിന് സ്വദേശാഭിമാനി പ്രതിമയ്ക്കു മുന്നിൽനിന്നും കേസരി സ്മാരക മന്ദിരത്തിലേക്ക്‌ വിളംബര ഘോഷയാത്രയും വൈകീട്ട് നിർവാഹക സമിതിയോഗവും നടക്കും.

20-ന് രാവിലെ പത്തിന് പ്രതിനിധി സമ്മേളനം കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ളയും നാലിന് സംസ്ഥാന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയനും ഉദ്ഘാടനം ചെയ്യുമെന്ന് സ്വാഗതസംഘം ചെയർമാൻ മന്ത്രി വി.ശിവൻകുട്ടി, ജനറൽ കൺവീനർ സുരേഷ് വെള്ളിമംഗലം, യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.പി.റെജി, ജനറൽ സെക്രട്ടറി ഇ.എസ്.സുഭാഷ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

21-ന് പന്ത്രണ്ടിന് സമാപന സമ്മേളനം കേരള സർവകലാശാലാ സെനറ്റ് ഹാളിൽ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ പുതിയ ഭരണസമിതി ചുമതലയേൽക്കും. സമ്മേളനത്തിന്റെ ഭാഗമായി സെമിനാറുകൾ ഉൾപ്പെടെ വിവിധ പരിപാടികൾ നടന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..