ബാങ്ക് പെൻഷൻ പരിഷ്‌കരിക്കണം - െഫഡറൽ ബാങ്ക് റിട്ട. ഓഫീസേഴ്‌സ് ഫോറം


അങ്കമാലി: വിരമിച്ച ബാങ്ക് ജീവനക്കാരുടെ പെൻഷൻ കാലോചിതമായി പരിഷ്‌കരിക്കണമെന്നും മെഡിക്കൽ ഇൻഷുറൻസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തണമെന്നും ഫെഡറൽ ബാങ്ക് റിട്ടയേഡ് ഓഫീസേഴ്‌സ് ഫോറം ദേശീയ സമ്മേളനം ആവശ്യപ്പെട്ടു. അങ്കമാലി ഫിസാറ്റ് എൻജിനീയറിങ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ഫെഡറൽ ബാങ്ക് പ്രസിഡന്റും ചീഫ് ഹ്യൂമൻ റിസോഴ്‌സ് ഓഫീസറുമായ കെ.കെ. അജിത്ത്കുമാർ ഉദ്ഘാടനം ചെയ്തു. ഫോറം പ്രസിഡന്റ് ടോം തോമസ് അധ്യക്ഷത വഹിച്ചു.

എ.ഐ.ബി.പി.എ.ആർ.സി. ദേശീയ പ്രസിഡന്റ് കെ.വി. ആചാര്യ, ദേശീയ സെക്രട്ടറി സുപ്രീത സർക്കാർ, സംസ്ഥാന സെക്രട്ടറി ബി. ശ്രീകുമാർ, ഫെഡറൽ ബാങ്ക് റിട്ടയേഡ് ഓഫീസേഴ്‌സ് ഫോറം ദേശീയ സെക്രട്ടറി കെ.ടി. തോമാച്ചൻ, എഫ്.ബി.ഒ.എ. ജനറൽ സെക്രട്ടറി പി.ആർ. ഷിമിത്ത്, ഫെഡറൽ ബാങ്ക് എക്‌സിക്യുട്ടീവ് ഫോറം സെക്രട്ടറി പി.വി. ജിതേഷ്, പ്രോഗ്രാം ജനറൽ കൺവീനർ പി.എസ്. സ്മിത്ത് തുടങ്ങിയവർ സംസാരിച്ചു. 80 വയസ്സ് പിന്നിട്ടവരെ ആദരിച്ചു.



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..