മൈക്രോചിപ്പ് ഘടിപ്പിച്ച കൃത്രിമക്കാലുമായി ഐ.എസ്.ആർ.ഒ


തിരുവനന്തപുരം: മുട്ടിനുമുകളിൽെവച്ച് കാൽ നഷ്ടപ്പെട്ടവർക്കായി മൈക്രോചിപ്പ് ഘടിപ്പിച്ച കൃത്രിമക്കാൽ നിർമിച്ച് ഐ.എസ്.ആർ.ഒ. വിവിധ ഏജൻസികളുമായി ചേർന്ന് വികസിപ്പിച്ച കൃത്രിമക്കാൽ വാണിജ്യാടിസ്ഥാനത്തിൽ നിർമിക്കാനായാൽ നിലവിലുള്ളവയുടെ വിലയുടെ പത്തിലൊന്നിന് വിൽക്കാനാകും. തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിൽ വികസിപ്പിച്ച ഈ കൃത്രിമക്കാൽ ഉപയോഗിച്ച് ഒരു കാൽ നഷ്ടപ്പെട്ടയാൾക്ക് ആയാസമില്ലാതെ നൂറുമീറ്റർ നടക്കാനായി. ഇത് കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള പരീക്ഷണങ്ങൾ നടക്കുന്നുണ്ട്.

മൈക്രോപ്രോസസർ, ഹൈഡ്രോളിക് ഡാംപർ, സെൻസറുകൾ, കെയിസ്, ലിഥിയം അയേൺ ബാറ്ററി, ഡി.സി. മോട്ടോർ തുടങ്ങിയവ ഉൾപ്പെടുന്നതാണ് കൃത്രിമക്കാൽ. സോഫ്‌റ്റ്‌വേർ ഉപയോഗിച്ച് ഉപയോക്താവിന്റെ സൗകര്യത്തിനനുസരിച്ച് നടത്തത്തിന്റെ രീതികൾ ക്രമീകരിക്കാം.



നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫൊർ ലോക്കോമോട്ടോർ ഡിസബലിറ്റീസ്, പണ്ഡിറ്റ് ദീൻദയാൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പേഴ്‌സൺ വിത്ത് ഫിസിക്കൽ ഡിസബിലിറ്റീസ്, ആർട്ടിഫിഷ്യൽ ലിംബ് മാനുഫാക്ചറിങ് അസോസിയേഷൻ ഒാഫ് ഇന്ത്യ എന്നിവയുമായി കരാറുണ്ടാക്കിയാണ് ഐ.എസ്.ആർ.ഒ ഈ കൃത്രിമക്കാൽ നിർമിച്ചത്.

ഇതേനിലവാരത്തിലുള്ളതിന് നിലവിൽ 10 മുതൽ 60 ലക്ഷം രൂപവരെ വിലവരുന്നുണ്ട്. ഐ.എസ്.ആർ.ഒ. വികസിപ്പിച്ച കൃത്രിമക്കാൽ വാണിജ്യാടിസ്ഥാനത്തിൽ നിർമിച്ചാൽ 4-5 ലക്ഷം രൂപയ്ക്ക് വിൽക്കാനാകുമെന്നും കണക്കാക്കുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..