ഗവർണർക്കെതിരേ ആക്രമണശ്രമം; കേസെടുക്കണമെന്ന ഹർജി തള്ളി


കൊച്ചി: കണ്ണൂർ സർവകലാശാലയിൽനടന്ന ചടങ്ങിൽ കേരള ഗവർണർക്കെതിരേയുണ്ടായ ആസൂത്രിത ആക്രമണശ്രമത്തിൽ കേസെടുക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി.

2019 ഡിസംബർ 28-ന് ചരിത്രകോൺഗ്രസ് ചടങ്ങിനോടനുബന്ധിച്ചുണ്ടായ സംഭവത്തെക്കുറിച്ച് ഗവർണർ വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്നായിരുന്നു ബി.ജെ.പി. ഇന്റലക്‌ച്വൽ സെൽ മുൻ സംസ്ഥാന കൺവീനർ ടി.ജി. മോഹൻദാസ് നൽകിയ ഹർജി.മജിസ്ട്രേറ്റ്‌ കോടതിയിൽ പരാതി നൽകുകയായിരുന്നു വേണ്ടതെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻബെഞ്ച് ഹർജി തള്ളിയത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..