സംഗീതനിശയ്ക്കിടെ കൊലപാതകം; മുഖ്യ പ്രതി മൈസൂരുവിലേക്ക് കടന്നു


പോലീസ് സംഘം മൈസൂരുവിൽ

കൊച്ചി: കലൂരിൽ സംഗീതനിശയ്ക്കിടെ യുവാവിനെ കുത്തിക്കൊന്ന കേസിലെ മുഖ്യ പ്രതി കാസർകോട് സ്വദേശി മുഹമ്മദ് ഹുസൈനു പിന്നാലെ പോലീസ്. ഇയാൾ മൈസൂരുവിലേക്ക് കടന്നതായി വിവരം കിട്ടിയതിനെത്തുടർന്ന് കൊച്ചി സിറ്റി പോലീസിന്റെ രണ്ടുസംഘങ്ങൾ തിങ്കളാഴ്ച തന്നെ അവിടെ എത്തി. പാലാരിവട്ടം എസ്‌.എച്ച്‌.ഒ. ജോസഫ്‌ സാജന്റെ നേതൃത്വത്തിൽ 20 പേരടങ്ങുന്നതാണ് അന്വേഷണ സംഘം.

സിറ്റി പോലീസിന്റെ രണ്ടുസംഘത്തിനൊപ്പം കർണാടക പോലീസും സഹായത്തിനുണ്ട്‌. പ്രതി മുഹമ്മദ് ഒളിവിലുള്ള സ്ഥലം സംബന്ധിച്ച്‌ വിവരം ലഭിച്ചിട്ടുണ്ട്‌.



കേസിൽ രണ്ടാം പ്രതി തിരുവനന്തപുരം അമ്പൂരി സ്വദേശി അഭിഷേക് ജോണിനെയും മുഖ്യ പ്രതിയുടെ ഇരട്ട സഹോദരനായ മുഹമ്മദ് ഹസനെയും നേരത്തേ കസ്റ്റഡിയിലെടുത്തിരുന്നു. അതിൽ അഭിഷേക് റിമാൻഡിലാണ്. ഇയാളെ കസ്റ്റഡിയിൽ വാങ്ങാനുള്ള ഒരുക്കത്തിലാണ് പോലീസ്. എന്നാൽ മുഖ്യ പ്രതിയുടെ ഇരട്ട സഹോദരനെ പോലീസ് ചോദ്യംചെയ്തു വരികയാണ്. കേസിൽ ഇയാളുടെ പങ്ക് വ്യക്തമായ ശേഷമേ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളുണ്ടാകൂ.

കൊച്ചി നഗരത്തിൽ ഭക്ഷണവിതരണ ശൃംഖലയിലെ ജോലിക്കാരാണ് ഒന്നും രണ്ടും പ്രതികളായ മുഹമ്മദും അഭിഷേകും. ആലുവയിൽ ഒരേ കെട്ടിടത്തിലാണിവർ താമസിച്ചിരുന്നത്. കൊലപാതക ശേഷം ആലുവയിലെ താമസസ്ഥലത്ത് എത്തിയ ഇരുവരും വഴിപിരിഞ്ഞു. തിരുവനന്തപുരം വഴി നാടുവിടാൻ ശ്രമിക്കുന്നതിനിടെയാണ് അഭിഷേക് പോലീസ് പിടിയിലായത്. ഒളിവിലുള്ള മുഹമ്മദ് ഹുസൈൻ സംഭവശേഷം മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ല. പിടിയിലായ അഭിഷേകിനെതിരേ മോഷണത്തിന് കേസുണ്ടെന്ന് പോലീസ് പറഞ്ഞു.

കലൂരിൽ പനയപ്പിള്ളി അമ്മൻകോവിൽപറമ്പിൽ ചെല്ലമ്മവീട്ടിൽ എം.ആർ. രാജേഷിനെ ശനിയാഴ്ച രാത്രിയാണ് കുത്തിക്കൊലപ്പെടുത്തിയത്‌. ഗാനമേളയ്ക്കിടെ പ്രതി മുഹമ്മദും സുഹൃത്തായ അഭിഷേകും പെൺകുട്ടിയെ ശല്യം ചെയ്തു. ഇത് രാജേഷ് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..