ആക്രമണങ്ങൾക്കെതിരേ കെ.എസ്.ആർ.ടി.സി. ഹൈക്കോടതിയിൽ


പി.എഫ്.ഐ. ഹർത്താൽ

കൊച്ചി: ഹർത്താലുകളിൽ ബസുകൾ നശിപ്പിക്കപ്പെടുന്നതുമൂലം കനത്തനഷ്ടമാണുണ്ടാകുന്നതെന്ന് കെ.എസ്.ആർ.ടി.സി. ഹൈക്കോടതിയിൽ. ഇനിയും കെ.എസ്.ആർ.ടി.സി.ക്കുനേരെ ആക്രമണമുണ്ടാകുന്ന അവസ്ഥയുണ്ടാകരുത്. ഹർത്താൽമൂലമുണ്ടായ നഷ്ടം ആഹ്വാനംചെയ്തവരിൽനിന്ന് ഈടാക്കണമെന്നും ആവശ്യമുന്നയിച്ചിട്ടുണ്ട്.

23-നുനടന്ന പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ 58 ബസുകളാണ് ഹർത്താൽ അനുകൂലികൾ തകർത്തത്. ബസുകൾ തകർത്തതും ട്രിപ്പുകൾ മുടങ്ങിയതും ഉൾപ്പെടെ 5.07 കോടിയുടെ നഷ്ടമുണ്ടായി. 2018-ൽ ശബരിമല പ്രശ്നവുമായി ബന്ധപ്പെട്ടുനടന്ന ഹർത്താലിൽ നൂറിലേറെ ബസുകൾ തകർത്തു. 3.35 കോടിയുടെ നഷ്ടമുണ്ടായി.2000-ത്തിൽ എ.ബി.വി.പി.-ബി.ജെ.പി.-ആർ.എസ്.എസ്. പ്രവർത്തകർ തിരുവനന്തപുരത്ത് നടത്തിയ പ്രതിഷേധസമരത്തിനിടെ കെ.എസ്.ആർ.ടി.സി. ബസിനുനേരെയുണ്ടായ ആക്രമണത്തിൽ ഡ്രൈവർ രാജേഷ് മരിച്ചു. 17 ജീവനക്കാർക്ക് പരിക്കേറ്റു. അന്ന് 117 ബസുകൾ തകർത്തെന്നും കെ.എസ്.ആർ.ടി.സി. ചീഫ് ലോ ഓഫീസർ പി.എൻ. ഹേന നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. ഹർത്താൽ പ്രഖ്യാപിച്ചവരിൽനിന്ന് നഷ്ടപരിഹാരം ഈടാക്കിനൽകണമെന്നാവശ്യപ്പെട്ട് പ്രത്യേക ഹർജി നൽകിയിട്ടുണ്ട്.

ജീവനക്കാർക്ക് ശമ്പളം വൈകിയപ്പോൾ ഹർത്തലിന് ആഹ്വാനം ചെയ്തവർ സമരരംഗത്തുണ്ടായിരുന്നുവെന്നത് കൗതുകകരമാണ്. വരുമാനവർധനയ്ക്കായി കെ.എസ്.ആർ.ടി.സി.യിൽ ശ്രമംനടക്കുകയാണ്. ഇതിനിടെയാണ് ആക്രമണം. കെ.എസ്.ആർ.ടി.സി.യുടെ ഒരു ദിവസത്തെ സർവീസുകൾ മുടക്കിയാൽ നാലുകോടിയുടെ നഷ്ടമാണുണ്ടാവുക. കേടുവന്ന ബസുകൾ നന്നാക്കണം. ഇതിനൊപ്പം അത്രയും ദിവസത്തെ സർവീസ് മുടങ്ങുന്നതിലൂടെയും നഷ്ടമുണ്ടാകും. ജിവനക്കാർക്കും യാത്രക്കാർക്കും പരിക്കേറ്റസഭവത്തിൽ 50 കേസുകൾ രജിസ്റ്റർചെയ്തിട്ടുണ്ട്.

മാതൃഭൂമി വാർത്തകൾ ഉൾപ്പെടെ കെ.എസ്.ആർ.ടി.സി. ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കെ.എസ്.ആർ.ടി.സി.യുടെ അഭിഭാഷകൻ ദീപു തങ്കൻ വഴിയാണ് ഹർജി ഫയൽചെയ്തത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..