ഭാരത് ജോഡോ യാത്ര; ഗതാഗതതടസ്സം ആരോപിച്ചുള്ള ഹർജി ഹൈക്കോടതി തള്ളി


പ്രതീകാത്മക ചിത്രം | Photo-PTI

കൊച്ചി: രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കെതിരായ ഹർജി ഹൈക്കോടതി തള്ളി. പൊതുവഴികളിൽ ഗതാഗത തടസ്സമുണ്ടാക്കുന്നുവെന്നാരോപിക്കുന്ന ഹർജിയാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ബെഞ്ച് തള്ളിയത്.

റിട്ട. എസ്.പി.യും അഭിഭാഷകനുമായ കൊല്ലം മുഖത്തല സ്വദേശി കെ. വിജയനാണ് ഹർജി നൽകിയത്. ആരോപണം തെളിയിക്കാൻ മതിയായ രേഖകൾ ഹാജരാക്കാൻ ഹർജിക്കാരന് കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. യാത്ര സമാധാനപരമായി കടന്നുപോകുകയാണെന്ന സർക്കാർ വിശദീകരണവും കോടതി പരിഗണിച്ചു.



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..