കെ.എസ്.ആർ.ടി.സി. ജീവനക്കാരുടെ ശമ്പളം; അപ്പീൽ തീർപ്പാക്കി


കൊച്ചി: കെ.എസ്.ആർ.ടി.സി. ജീവനക്കാർക്ക് ശമ്പളവും ഓണം ബോണസും നൽകുന്നതിനായി 103 കോടി രൂപ നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരേ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി തീർപ്പാക്കി. കോടതി ഉത്തരവിലൂടെ ഇത്തരത്തിൽ തുക നൽകാനാവില്ലെന്നും അതിനാലാണ് അപ്പീൽ നൽകിയതെന്നും അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പ് വിശദീകരിച്ചത് കണക്കിലെടുത്താണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസും അടങ്ങിയ ഡിവിഷൻ ബെഞ്ച് ഹർജി തീർപ്പാക്കിയത്. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരേ അപ്പീൽ നൽകിയ ശേഷം സർക്കാർ കെ.എസ്.ആർ.ടി.സി.ക്ക്‌ 103 കോടി രൂപ കൈമാറിയിരുന്നു.

അപ്പീൽ പരിഗണിച്ച് സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്ത ഡിവിഷൻ ബെഞ്ച് ശമ്പളത്തിന്റെ മൂന്നിൽ രണ്ട് ഭാഗം പൊതുമേഖലാ സ്ഥാപനങ്ങളുടെ കൂപ്പണായി നൽകാനും നിർദേശിച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു സർക്കാർ 103 കോടി രൂപ കൈമാറിയത്.



പണം നൽകാൻ തീരുമാനിച്ചിട്ട് എന്തിന് അപ്പീൽ നൽകിയെന്നത് എ.ജി. ഹാജരായി വിശദീകരിക്കണമെന്ന് ഡിവിഷൻ ബെഞ്ച് കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു.

യൂണിയൻ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ സർക്കാർ മുന്നോട്ടുവെച്ച നിബന്ധനകൾ അംഗീകരിച്ചതിനാലാണ് തുക കൈമാറിയതെന്ന് എ.ജി. വിശദീകരിച്ചു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ നൽകിയാൽ ഇത് സാധ്യമാകുമായിരുന്നില്ലെന്നും അറിയിച്ചു. ഇത് കണക്കിലെടുത്ത് ഡിവിഷൻ ബെഞ്ച് അപ്പീൽ തീർപ്പാക്കുകയായിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..